ഗ്ലോബ് സോക്കര്‍ പുരസ്‌കാരം മെസ്സിക്ക്

ബാഴ്‌സലോണ താരം ലയണല്‍ മെസ്സി ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ കളിക്കാരനുള്ള ഗ്ലോബ് സോക്കര്‍ പുരസ്‌കാരം സ്വന്തമാക്കി.അറബ് ലോകത്തെ ഫുട്ബോള്‍ ആരാധകരെ...

ഗ്ലോബ് സോക്കര്‍ പുരസ്‌കാരം മെസ്സിക്ക്

messi1

ബാഴ്‌സലോണ താരം ലയണല്‍ മെസ്സി ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ കളിക്കാരനുള്ള ഗ്ലോബ് സോക്കര്‍ പുരസ്‌കാരം സ്വന്തമാക്കി.

അറബ് ലോകത്തെ ഫുട്ബോള്‍ ആരാധകരെ സാക്ഷി നിര്‍ത്തി ബാഴ്സലോണ താരം ലയണല്‍മെസി ഈ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ കളിക്കാരനുള്ള ഗ്ലോബ് സോക്കര്‍ പുരസ്കാരം ഏറ്റുവാങ്ങി.

മികച്ച ടീമിനുള്ള പുരസ്‌കാരം യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയും സ്വന്തമാക്കി. മികച്ച പരിശീലകനുള്ള പുരസ്‌കാരം ബെല്‍ജിയം പരിശീലകന്‍ മാര്‍ക്ക് വില്‍മോട്ട്‌സ് കരസ്ഥമാക്കി. ലോക ഫുട്‌ബോളില്‍ ബെല്‍ജിയത്തെ മുന്‍നിരയിലെത്തിക്കാന്‍ പരിശ്രമിച്ച വ്യക്തിയായിരുന്നു മാര്‍ക്ക്.


ഇറ്റലിയുടെ ആന്ദ്രേ പിര്‍ലോ, ഇംഗ്ലണ്ടിന്റെ ഫ്രാങ്ക് ലാംപാര്‍ഡ് എന്നിവര്‍ പ്ലയര്‍ കരിയര്‍ അവാര്‍ഡിനും അര്‍ഹരായി. ഫുട്‌ബോള്‍ രംഗത്തെ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് ഇവര്‍ക്ക് പുരസ്‌കാരം നല്‍കിയത്.

അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലയണല്‍ മെസ്സി പ്രതികരിച്ചു. തന്നെ സംബന്ധിച്ച് മികച്ച ഒരു വര്‍ഷമായിരുന്നു 2015 എന്നും തനിക്കൊപ്പം നിന്ന ടീമിന്റെ കഴിവുകൂടിയാണ് തന്നെ ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്നും മെസ്സി പറഞ്ഞു

ദുബായി അന്താരാഷ്ട്ര സ്പോര്‍സ് സമ്മേളന വേദിയില്‍ വച്ചാണ് ആറാമത് ഗ്ലോബ് സോക്കര്‍ പുരസ്കാരം സമ്മാനിച്ചത്.

Read More >>