ഉയര്‍ന്ന ബാറ്ററി ബാക്കപ്പുമായി ജിയോണിയുടെ മാരത്തോണ്‍ എം5 പ്ലസ്

ബാറ്ററി ബാക്കപ്പിന്റെ കാര്യത്തില്‍ ഒരു പടി കൂടി മുകളിലേക്ക് കയറി ചൈനീസ്‌ കമ്പനിയായ ജിയോണി അവരുടെ പുതിയ സ്മാര്‍ട്ട്‌ ഫോണ്‍ പുറത്തിറക്കി.കഴിഞ്ഞ ജൂണില്‍...

ഉയര്‍ന്ന ബാറ്ററി ബാക്കപ്പുമായി ജിയോണിയുടെ മാരത്തോണ്‍ എം5 പ്ലസ്

Gionee-Marathon-M5-Lite_3

ബാറ്ററി ബാക്കപ്പിന്റെ കാര്യത്തില്‍ ഒരു പടി കൂടി മുകളിലേക്ക് കയറി ചൈനീസ്‌ കമ്പനിയായ ജിയോണി അവരുടെ പുതിയ സ്മാര്‍ട്ട്‌ ഫോണ്‍ പുറത്തിറക്കി.

കഴിഞ്ഞ ജൂണില്‍ ഇറങ്ങിയ ജിയോണി മാരത്തോണ്‍ എം5 ന്‍റെ അപ്ഗ്രേഡ് പതിപ്പായ ജിയോണി മാരത്തോണ്‍ എം5 പ്ലസ് ആണ്  ജിയോണി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ചൈനയില്‍ മാത്രമാണ് ഇപ്പോള്‍ ഫോണ്‍ ലഭ്യമാകുന്നത്. ചൈനയില്‍ ഇതിന്‍റെ വില ഏകദേശം 25,000 ഇന്ത്യന്‍ രൂപയാണ്.

https://www.youtube.com/watch?v=zZAg5jlrdfw


5020 എം.എ.എച്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണാണ് ജിയോണി മാരത്തോണ്‍ എം 5 പ്ലസ്. 4ജി സപ്പോര്‍ട്ടോടെ എത്തുന്ന ഫോണ്‍ രണ്ട് വര്‍ഷം കൃത്യമായി 90 ശതമാനം ശേഷി നിലനിര്‍ത്താന്‍ കഴിയുന്നതാണ്.

ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് അടിസ്ഥാനമാക്കിയുള്ള ജിയോണി അമീഗോ 3.1 ഓപ്പറേറ്റിംഗ് സിസ്റ്റം, 6 ഇഞ്ച് ഡിസ്പ്ലേ, എഎംഒഎല്‍ഇഡി ഡിസ്പ്ലേ റെസല്യൂഷന്‍ 1080x1920 പിക്സല്‍, ഒക്ടാകോര്‍  പ്രോസസ്സര്‍, 3 ജിബി റാം, 64 ജിബി ഇന്‍ബില്‍ട്ട് മെമ്മറി, മൈക്രോഎസ്ഡി കാര്‍ഡ്  128 ജിബി മെമ്മറി, 13 മെഗാ പിക്‌സല്‍ന്ന പിന്‍ ക്യാമറയ്ക്ക്, 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറ എന്നിവയാണ് ഇതിന്‍റെ മറ്റു സവിശേഷതകള്‍.

Read More >>