കേരളത്തില്‍ പാടാന്‍ ഗുലാം അലി

തിരുവനന്തപുരം : വിഖ്യാത ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീതക്കച്ചേരി ജനുവരിയില്‍ കേരളത്തില്‍ നടക്കും. ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പാക് പൗരനായ...

കേരളത്തില്‍ പാടാന്‍ ഗുലാം അലി

ghulam ali

തിരുവനന്തപുരം : വിഖ്യാത ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീതക്കച്ചേരി ജനുവരിയില്‍ കേരളത്തില്‍ നടക്കും. ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പാക് പൗരനായ അലിയുടെ മുബൈയിലെ പരിപാടി ഉപേക്ഷിച്ചതിന് ശേഷമുള്ള ആദ്യത്തെ പരിപാടിയാണ്.
ഗുലാം അലിയെ ഇന്ത്യയില്‍ സംഗീതപരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന ശിവസേന നിലപാടിനെ തുടര്‍ന്ന് മുംബൈയിലെ പരിപാടി റദ്ദാക്കിയത് വലിയ ചര്‍ച്ചയായിരുന്നു.ഇതിന് ശേഷം ആദ്യമായാണ് ഗുലാം അലി ഇന്ത്യയിലെത്തുന്നത്. ജനവരി 15ന് തിരുവനന്തപുരത്തും, 17ന് കോഴിക്കോട്ടും സ്വരലയ സംഘടിപ്പിക്കുന്ന ഗസല്‍ സന്ധ്യയില്‍ ഗുലാം അലി ഗസല്‍ വിരുന്നൊരുക്കും.


പരിപാടിക്കു വരാമെന്ന് ഗുലാം അലി സമ്മതിച്ചതായി സ്വരലയയെ പ്രതിനിധീകരിച്ച് സിപിഎം പിബി അംഗം എം. എ. ബേബി പറഞ്ഞു. മുംബൈയിലെ പ്രതിഷേധത്തിലുള്ള പരഹാരമാണ് കേരളത്തിലെ പരിപാടിയെന്നും അദ്ദേഹം. അതേസമയം ഗുലാം അലിയ്‌ക്കെതിരായ ശിവസേനയുടെ പ്രതിഷേധം ഉണ്ടാകുമെന്ന് ശിവസേന കേരള ഘടകം വ്യക്തമാക്കി. പാകിസ്താനെതിരായ പ്രതിഷേധം എന്ന നിലയില്‍ ഈ വിഷയത്തില്‍ ദേശീയ ഘടകത്തിന്റെ നിലപാട് തന്നെയാണ് കേരള ഘടകത്തിനുള്ളതെന്ന് നേതൃത്വം വ്യക്തമാക്കി.

Read More >>