സ്വര്‍ണ്ണം പൂശിയ ബാറ്റ് കൊണ്ട് നേടിയത് 23 റണ്‍സ് !

ഐ.പി.എല്ലിന്റെ ഓസ്‌ട്രേലിയന്‍ പതിപ്പായ ബിഗ് ബാഷില്‍  ഗെയ്ല്‍ കൊടുങ്കാറ്റ്  സ്വര്‍ണവര്‍ണത്തില്‍ ആഞ്ഞുവീശിയെങ്കിലും നേടാന്‍ കഴിഞ്ഞത് 23 റണ്‍സ്...

സ്വര്‍ണ്ണം പൂശിയ ബാറ്റ് കൊണ്ട് നേടിയത് 23 റണ്‍സ് !

screen-captures9-1450402528-800

ഐ.പി.എല്ലിന്റെ ഓസ്‌ട്രേലിയന്‍ പതിപ്പായ ബിഗ് ബാഷില്‍  ഗെയ്ല്‍ കൊടുങ്കാറ്റ്  സ്വര്‍ണവര്‍ണത്തില്‍ ആഞ്ഞുവീശിയെങ്കിലും നേടാന്‍ കഴിഞ്ഞത് 23 റണ്‍സ് മാത്രം.

ബാറ്റ് നിര്‍മാതാകളായ സ്പാര്‍ടന്‍ നിര്‍മ്മിച്ച പ്രത്യേക ബാറ്റുമായി ശനിയാഴ്ച്ച ബ്രിസ്‌ബെയ്‌നിലെ ഗാബയില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റിനെതിരായ മത്സരത്തിലായിരിന്നു ഗെയില്‍ ഇറങ്ങിയത്. 

ഓപ്പണറായി ഇറങ്ങി 16 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സറും പറത്തി 23 റണ്‍സെടുത്തു ഗെയ്ല്‍. വലിയ സ്‌കോര്‍ കണ്ട മത്സരം മെല്‍ബണ്‍ മൂന്നു പന്ത് ശേഷിക്കെ ഏഴു വിക്കറ്റിന് കൈപ്പിടിയിലാക്കി.


ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബ്രിസ്‌ബേന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. 35 റണ്‍സെടുത്ത ക്രിസ് ലിന്‍ ടോപ് സ്‌കോറര്‍. ബെന്‍ കട്ടിങ് (30 നോട്ടൗട്ട്), ലെന്‍ഡല്‍ സിമ്മണ്‍ഡസ് (29), നഥാന്‍ റിയര്‍ഡന്‍ (28) എന്നിവരും ടീം സ്‌കോറിന് സംഭാവന നല്‍കി. മെല്‍ബണിനായി സേവ്യര്‍ ദൊഹാര്‍ത്തി രണ്ട് ഇരകളെ കണ്ടെത്തി.

ലക്ഷ്യം പിന്തുടര്‍ന്ന മെല്‍ബണിനായി ക്രിസ് ഗെയ്‌ലാണ് ആദ്യം ആക്രമണം അഴിച്ചുവിട്ടത്. ഗെയ്ല്‍ മടങ്ങിയ ശേഷം ഉത്തരവാദിത്വം ഏറ്റെടുത്ത നായകന്‍ ആരോണ്‍ ഫിഞ്ചും (45 പന്തില്‍ 65), കാമറോണ്‍ വൈറ്റും (41 പന്തില്‍ 55) ടീമിനെ ജയത്തിനടുത്തെത്തിച്ചു. ഡ്വെയ്ന്‍ ബ്രാവോയും (ഒമ്പത് പന്തില്‍ പുറത്താകാതെ 22), മാത്യുവെയ്ഡും (ആറ് പന്തില്‍ പുറത്താകാതെ 11) ചേര്‍ന്ന് ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. ഫിഞ്ച് കളിയിലെ താരം.

Read More >>