ബാറ്റില്‍ ലോഹം; ഗെയിലിന്റെ ബാറ്റ് വിവാദത്തില്‍ !

ഓസ്‌ട്രേലിയന്‍ ടി20 ലീഗായ ബിഗ്‌ ബാഷ്‌ ലീഗില്‍ കരീബിയന്‍ കളിക്കാരന്‍ ക്രിസ് ഗെയില്‍ സ്വര്‍ണ്ണം പൂശിയ ബാറ്റുമായി കളിക്കാന്‍ ഇറങ്ങിയത്...

ബാറ്റില്‍ ലോഹം; ഗെയിലിന്റെ ബാറ്റ് വിവാദത്തില്‍ !

screen-captures9-1450402528-800

ഓസ്‌ട്രേലിയന്‍ ടി20 ലീഗായ ബിഗ്‌ ബാഷ്‌ ലീഗില്‍ കരീബിയന്‍ കളിക്കാരന്‍ ക്രിസ് ഗെയില്‍ സ്വര്‍ണ്ണം പൂശിയ ബാറ്റുമായി കളിക്കാന്‍ ഇറങ്ങിയത് വിവാദമാകുന്നു. ബാറ്റില്‍ ഏതെങ്കിലും തരത്തിലുള്ള ലോഹം ഉപയോഗിക്കുന്നത്‌ ക്രിക്കറ്റ്‌ നിയമത്തിന്‌ വിരുദ്ധമാണെന്നാണ്‌ ആരോപണം ഉയര്‍ന്നിരിക്കുന്നത്‌.

സ്വര്‍ണബാറ്റുപയോഗിച്ച്‌ ബാറ്റിങ്ങിനിറങ്ങിയ ഗെയില്‍ രണ്ടു ഫോറും രണ്ടു സിക്‌സറും നേടിയിരുന്നു. മെല്‍ബണ്‍ ടീമിനുവേണ്ടി കളിക്കുന്ന ഗെയ്‌ല്‍, ബ്രിസ്‌ബെന്‍ ഹീറ്റിനെതിരെയാണ്‌ ആദ്യമായി സ്വര്‍ണബാറ്റുപയോഗിച്ചത്‌.


ബാറ്റില്‍ ലോഹം ഉപയോഗിച്ചിട്ടില്ലെന്നും സ്വര്‍ണനിറം പൂശുകമാത്രമാണ്‌ ചെയ്‌തതെന്നും ബാറ്റ്‌ നിര്‍മാതാക്കളായ സ്‌പാര്‍ട്ടന്‍ വ്യക്‌തമാക്കി. ക്രിക്കറ്റ്‌ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ്‌ ബാറ്റ്‌ നിര്‍മിച്ചത്‌. ബാറ്റിന്റെ വലുപ്പത്തിലോ മറ്റോ ഒരു തരത്തിലുള്ള മാറ്റവും വരുത്തിയിട്ടില്ലെന്നും സ്‌പാര്‍ട്ടന്‍ വ്യക്തമാക്കി.

അതിനിടെ, ഗെയ്ല്‍ ഉപയോഗിക്കുന്നത് ഭാരംകൂടിയ ബാറ്റ് ആണെന്നും അത് അദ്ദേഹത്തിന് ദോഷം ചെയ്യുമെന്നുമാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ റിക്കി പോണ്ടിങ്ങിന്റെ അഭിപ്രായം. സ്വര്‍ണം പൂശിയ ബാറ്റ് ഉപയോഗിക്കുന്ന ആദ്യ ബാറ്റ്‌സ്മാന്‍ ആണ് ഗെയ്ല്‍.

Read More >>