സൗദി അറേബ്യയിലെ ജിസാനില്‍ ആശുപത്രിയില്‍ തീപിടുത്തം; 25 മരണം

ജിദ്ദ: സൗദി അറേബ്യയിലെ യെമന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശമാമായ ജിസാനില്‍ ജനറല്‍ ആശുപത്രിയില്‍ വന്‍ തീപിടുത്തം. പ്രദേശിക സമയം പുലര്‍ച്ചെ 2.30...

സൗദി അറേബ്യയിലെ ജിസാനില്‍ ആശുപത്രിയില്‍ തീപിടുത്തം; 25 മരണം

ജിദ്ദ: സൗദി അറേബ്യയിലെ യെമന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശമാമായ ജിസാനില്‍ ജനറല്‍ ആശുപത്രിയില്‍ വന്‍ തീപിടുത്തം. പ്രദേശിക സമയം പുലര്‍ച്ചെ 2.30 ഓടെയാണ് തീപിടുത്തമുണ്ടായതെന്ന് സൗദി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.  ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗവും പ്രസവവാര്‍ഡും പ്രവര്‍ത്തിക്കുന്ന ഒന്നാം നിലയിലാണ് ആദ്യം തീപിടിച്ചത്. ഇതുവരെ  25 പേര്‍ മരിച്ചതായും . 107 പേര്‍ക്ക് പൊള്ളലേറ്റതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.  അപകടത്തില്‍ മലയാളികള്‍ ഇന്ത്യക്കാര്‍ ഉള്പ്പെട്ടതായ്  ഇതുവരെ വിവരം ഇല്ല.

. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട് സര്‍ക്യൂട്ടാണ് കാരണമെന്ന് സൂചനയുണ്ട്. പരുക്കേറ്റവരെയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവരെയും സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

Story by
Read More >>