ഇസ്ലാമി സ്ത്രീപക്ഷ എഴുത്തുകാരി ഫാത്തിമ മെര്‍നീസി അന്തരിച്ചു

റബാത്ത്: പ്രശസ്ത സ്ത്രീപക്ഷവാദ എഴുത്തുകാരിയും ഇസ്ലാമിക പണ്ഡിതയുമായ ഫാത്തിമ മെര്‍നീസി (75) അന്തരിച്ചു. 1940ല്‍ മൊറോകോയിലെ ഫെസിലാണ് മെര്‍നീസി ജനിച്ചത്....

ഇസ്ലാമി സ്ത്രീപക്ഷ എഴുത്തുകാരി ഫാത്തിമ മെര്‍നീസി അന്തരിച്ചു

fatema mernissi

റബാത്ത്: പ്രശസ്ത സ്ത്രീപക്ഷവാദ എഴുത്തുകാരിയും ഇസ്ലാമിക പണ്ഡിതയുമായ ഫാത്തിമ മെര്‍നീസി (75) അന്തരിച്ചു. 1940ല്‍ മൊറോകോയിലെ ഫെസിലാണ് മെര്‍നീസി ജനിച്ചത്. പരമ്പരാഗത ഇസ്ലാമിനേയും സ്ത്രീപക്ഷവാദത്തേയും ഒന്നിപ്പിക്കുന്ന സാഹിത്യ സംഭാവനകളിലൂടെയാണ് അവര്‍ പ്രശസ്തയായത്. ബിയോണ്ട് ദി വെയ്ല്‍, ദി വെയ്ല്‍ ആന്‍ഡ് ദ മെയ്ല്‍ എലൈറ്റ്, ഇസ്ലാം ആന്‍ഡ് ഡമോക്രസി തുടങ്ങിയ പ്രശസ്ത കൃതികളുടെ രചയിതാവാണ്. ഇസ്ലാമിക വ്യാഖ്യാനങ്ങളിലൂടെ തന്നെ അവര്‍ ഇസ്ലാമിക സ്ത്രീപക്ഷവാദത്തെ തന്റെ രചനകളില്‍ കണ്ടത്തെി. അറബി, ഇംഗ്‌ളീഷ്, ഫ്രഞ്ച് എന്നീ ഭാഷകളിലായിരുന്നു കൃതികള്‍.


പാരീസിലെ സോര്‍ബണ്‍ സര്‍വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം, 1974ല്‍ കെന്റുക്ക് ബ്രാന്‍ഡിസ് സര്‍വകലാശാലയില്‍ നിന്നും സോഷ്യോളജിയില്‍ ഡോക്റ്ററേറ്റ് എന്നിവ മെര്‍നീസി കരസ്ഥമാക്കിയിട്ടുണ്ട്. മെര്‍നീസിയുടെ ദി വെയ്ല്‍ ആന്‍ഡ് ദ മെയ്ല്‍ എലൈറ്റ് എന്ന പുസ്തകം ഇസ്ലാമും സ്ത്രീകളും എന്ന പേരില്‍ കെ.എം. വേണുഗോപാല്‍ വിവര്‍ത്തനം ചെയ്യുകയും ഒലീവ് ബുക്‌സ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ബിയോണ്ട് ദി വെയില്‍ എന്ന കൃതി മുഖപടത്തിനപ്പുറത്തെ നേരുകള്‍ എന്ന പേരിലും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Read More >>