സംസ്ഥാന സ്‌കൂള്‍ മീറ്റ് : എറണാകുളം മുന്നില്‍

കോഴിക്കോട് : സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിലെ കിരീടപ്പോരാട്ടത്തില്‍ വ്യക്തമായ ലീഡോടെ എറണാകുളം മുന്നേറ്റം തുടരുന്നു. 40 ഇനങ്ങളില്‍ മെഡലുകള്‍ നിശ്ച...

സംസ്ഥാന സ്‌കൂള്‍ മീറ്റ് : എറണാകുളം മുന്നില്‍

59th school sports meet

കോഴിക്കോട് : സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിലെ കിരീടപ്പോരാട്ടത്തില്‍ വ്യക്തമായ ലീഡോടെ എറണാകുളം മുന്നേറ്റം തുടരുന്നു. 40 ഇനങ്ങളില്‍ മെഡലുകള്‍ നിശ്ചയിക്കപ്പെട്ടപ്പോള്‍, 105 പോയന്റാണ് എറണാകുളത്തിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 76 പോയന്റും.
ചാമ്പ്യന്‍ സ്‌കൂള്‍ പോരാട്ടത്തില്‍ 50 പോയന്റോടെ കോതമംഗലം മാര്‍ ബേസില്‍ മുന്നിട്ടുനില്‍ക്കുന്നു. 40 പോയന്റുള്ള പാലക്കാട് പറളി രണ്ടാമതുണ്ട്. മീറ്റിന്റെ രണ്ടാം ദിനം ദേശീയറെക്കോഡിനെക്കാള്‍ മികച്ച രണ്ട് പ്രകടനങ്ങളടക്കം അഞ്ചു റെക്കോഡുകള്‍ പിറന്നു. പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ സീനിയര്‍ വിഭാഗത്തില്‍ മരിയ ജെയ്‌സണ്‍ (3.42 മീ), ജൂനിയര്‍ വിഭാഗത്തില്‍ നിവ്യ ആന്റണി (3.30 മീ.) എന്നിവരാണ് ദേശീയ റെക്കോഡിനെ കവച്ചുവെക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചത്.


സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ജിസ്‌ന മാത്യു (12.08 സെ), സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ വി.ജ്യോതിഷ (1.57 മീ.), ഡിസ്‌കസ് ത്രോയില്‍ പി.എ. അതുല്യ (30.35 മീ) എന്നിവര്‍ പുതിയ റെക്കോഡ് സ്ഥാപിച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എ.റാഷിദ് (53.26 സെ) നിലവിലെ റെക്കോഡിനൊപ്പമെത്തിയപ്പോള്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ രണ്ടാമതെത്തിയ ദിവ്യ മോഹന്‍ റെക്കോഡിനെക്കാള്‍ മികച്ച പ്രകടനം നടത്തി.
പോയന്റ് പട്ടികയില്‍ കോഴിക്കോട് (48), തിരുവനന്തപുരം (27), തൃശ്ശൂര്‍ (25) ജില്ലകളാണ് മൂന്നുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍. സ്‌കൂളുകളില്‍ തിരുവനന്തപുരം സായി (27), കല്ലടി (23), ഉഷ സ്‌കൂള്‍ (21) എന്നിവ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുണ്ട്.

Read More >>