ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ജയത്തോടെ ആഴ്‌സണല്‍ ഒന്നാമത്

ലണ്ടന്‍: തകര്‍പ്പന്‍ ജയവുമായി ആഴ്‌സണല്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിന്റെ തലപ്പത്ത്‌. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അവര്‍ എതിരില്ലാത്ത...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ജയത്തോടെ ആഴ്‌സണല്‍ ഒന്നാമത്

epl

ലണ്ടന്‍: തകര്‍പ്പന്‍ ജയവുമായി ആഴ്‌സണല്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിന്റെ തലപ്പത്ത്‌. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അവര്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക്‌ ബോണ്‍മൗത്തിനെ തോല്‍പിച്ചു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആധികാരികമായാണ്‌ ആഴ്‌സണല്‍ ജയിച്ചത്.

ഇരുപകുതികളിലുമായി ബ്രസീല്‍ താരം ഗബ്രിയേല്‍ പൗളിസ്‌റ്റയും ജര്‍മന്‍ താരം മെസ്യൂട്ട്‌ ഓസിലുമാണ്‌ ആഴ്‌സണലിനായി ലക്ഷ്യം കണ്ടത്‌. ജയത്തോടെ 19 മത്സരങ്ങളില്‍ നിന്ന്‌ 39 പോയിന്റ്‌ നേടിയാണ്‌ ആഴ്‌സണല്‍ ലെസ്‌റ്ററിനെ പിന്തള്ളി ഒന്നാമതെത്തിയത്‌. ഒരു മത്സരം കുറച്ചു കളിച്ച ലെസ്‌റ്റര്‍ 38 പോയിന്റുമായി രണ്ടാം സ്‌ഥാനത്തും 19 മത്സരങ്ങളില്‍ നിന്ന്‌ 35 പോയിന്റുമായി ടോട്ടന്‍ഹാം മൂന്നാം സ്‌ഥാനത്തുമുണ്ട്‌.

അതേസമയം ജയം അനിവാര്യമായ നിലയില്‍ ക്ലാസിക്‌ പോരാട്ടത്തിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയും മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.  പോയിന്റ്‌ പട്ടികയില്‍ ആറാം സ്‌ഥാനത്തുള്ള മാഞ്ചസ്‌റ്ററിന്‌ 19 മത്സരങ്ങളില്‍ നിന്ന്‌ 30 പോയിന്റാണുള്ളത്‌. 14-ാം സ്‌ഥാനത്തുള്ള ചെല്‍സിക്ക്‌ 20 പോയിന്റും.

Read More >>