ദുല്‍ക്കറിന്റെ ചാര്‍ലി റിലീസിനൊരുങ്ങുന്നു

തിരുവനന്തപുരം : ദുല്‍ക്കര്‍ സല്‍മാന്‍ നായകനാവുന്ന മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം റിലീസിന് ഒരുങ്ങുന്നു. ദുല്‍ക്കര്‍ സല്‍മാന്റെ വേറിട്ട ലുക്ക് കൊണ്ട്...

ദുല്‍ക്കറിന്റെ ചാര്‍ലി റിലീസിനൊരുങ്ങുന്നു

charlie

തിരുവനന്തപുരം : ദുല്‍ക്കര്‍ സല്‍മാന്‍ നായകനാവുന്ന മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം റിലീസിന് ഒരുങ്ങുന്നു. ദുല്‍ക്കര്‍ സല്‍മാന്റെ വേറിട്ട ലുക്ക് കൊണ്ട് ആരാധക ശ്രദ്ധ നേടിയ ചിത്രമാണ് ചാര്‍ലി. താടിയും മീശയും വളര്‍ത്തിയാണ് ദുല്‍ക്കര്‍ ചിത്രത്തില്‍. പാര്‍വതിയാണ് നായിക.
ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ദുല്‍ക്കറും പാര്‍വതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണിപ്പോള്‍ നടക്കുന്നത്. ട്രെയ്‌ലര്‍ ഉടന്‍ തന്നെ പുറത്തിറങ്ങും ചാര്‍ലിയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. റിലീസ് ചെയ്യുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.
ഷെബീന്‍ ബക്കര്‍, ജോജു ജോര്‍ജ് എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രം പ്ലേ ഹൗസ് തിയെറ്ററില്‍ എത്തിക്കുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ടും ഉണ്ണി. ആറും ചേര്‍ന്നാണ് രചന. ജോമോന്‍ ടി. ജോണാണ് ക്യാമറ. റഫീക്ക് അഹമ്മദ്-സന്തോഷ് വര്‍മ-ഗോപീസുന്ദര്‍ ടീമാണ് ഗാനങ്ങള്‍.