സംവിധായകന്‍ സാജന്‍ കുര്യന്‍ ചിത്രീകരണത്തിനിടെ മരണപ്പെട്ടു.

ശ്രീനഗര്‍: മലയാള ചലച്ചിത്ര സംവിധായകന്‍ സാജന്‍ കുര്യന്‍ (33) ചിത്രീകരണത്തിനിടെ മരിച്ചു. ലഡാക്കില്‍ അതിശൈത്യത്തെ തുടര്‍ന്നാണ് മരണം. തൃശൂര്‍ സ്വദേശിയായ...

സംവിധായകന്‍ സാജന്‍ കുര്യന്‍ ചിത്രീകരണത്തിനിടെ മരണപ്പെട്ടു.

sajan kurien

ശ്രീനഗര്‍: മലയാള ചലച്ചിത്ര സംവിധായകന്‍ സാജന്‍ കുര്യന്‍ (33) ചിത്രീകരണത്തിനിടെ മരിച്ചു. ലഡാക്കില്‍ അതിശൈത്യത്തെ തുടര്‍ന്നാണ് മരണം. തൃശൂര്‍ സ്വദേശിയായ അദ്ദേഹം ഷൈന്‍ ടോം ചാക്കോ നായകനായ ബൈബിളിയോ എന്ന സിനിമയുടെ ചിത്രീകരണത്തിന് ലഡാക്കിലെത്തിയതായിരുന്നു. അതിശൈത്യം കാരണം കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൈനസ് 24 ഡിഗ്രിയാണ് ലഡാക്കിലെ താപനില. ചിത്രീകരണം അവസാനഘട്ടത്തിലായിരുന്നു .


കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാള സിനിമാരംഗത്തു സാജന്‍ പ്രവര്‍ത്തിക്കുന്നു. നേരത്തെ ചില ചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്നെങ്കിലും റിലീസ് ചെയ്തിരുന്നില്ല. ദി ലാസ്റ്റ് വിഷന്‍, ഡാന്‍സിംഗ് ഡെത്ത് എന്നിവ അദ്ദേഹം സംവിധാനം നിര്‍വഹിച്ച ചിത്രങ്ങളാണ്. സ്വന്തം നോവലായ ബൈബിളിയോ തന്നെയാണ് സാജന്‍ ഇവണ സിനിമയാക്കാന്‍ ശ്രമിച്ചിരുന്നത്. ചിത്രത്തില്‍ ജോയ് മാത്യുവും പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ജോയ് മാത്യു ചിത്രീകരണം കഴിഞ്ഞു മടങ്ങിയെത്തിയത്.