ബോളിവുഡ് താരം ദിലീപ് കുമാറിന് പത്മവിഭൂഷണ്‍.

മുംബൈ: ബോളിവുഡിന്‍റെ ദുരന്തനായകന്‍  ദിലീപ് കുമാര്‍ പത്മവിഭൂഷണ്‍ ഏറ്റുവാങ്ങി. ബാന്ദ്രയിലെ സ്വവസതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി...

ബോളിവുഡ് താരം ദിലീപ് കുമാറിന് പത്മവിഭൂഷണ്‍.

5dilipkumar

മുംബൈ: ബോളിവുഡിന്‍റെ ദുരന്തനായകന്‍  ദിലീപ് കുമാര്‍ പത്മവിഭൂഷണ്‍ ഏറ്റുവാങ്ങി. ബാന്ദ്രയിലെ സ്വവസതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗില്‍ നിന്നുമാണ് ആറു ദശകങ്ങളിലായി ഹിന്ദിചിത്രങ്ങളില്‍ ശക്തമായ സാന്നിധ്യമായിരുന്ന ദിലീപ് കുമാര്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്.

നയാ ധോര്‍, ജുഗ്നു, അന്താസ്, ദേവ്ദാസ് എന്നീ ചിത്രങ്ങിലെ മാസ്മരിക പ്രകടനത്തിലൂടെ പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരം, തന്‍റെ 93 വയസ്സിലാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയന്‍ അവാര്‍ഡ് സ്വന്തമാക്കുന്നത്.


സര്‍ട്ടിഫിക്കറ്റും, ഫലകവും, പൊന്നാടയുമടങ്ങുന്ന അവാര്‍ഡ് ഏറ്റുവാങ്ങവേ, ഹിന്ദി സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ദിലീപ് കുമാര്‍ ഏറെ വികാരഭരിതനായിരുന്നെന്നു കൂടെയുണ്ടായിരുന്ന ഭാര്യ സൈറാ ബാനു പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പ് രാജ്യ തലസ്ഥാനത്ത് നടന്ന പത്മാ അവാര്‍ഡ് വിതരണ ചടങ്ങില്‍, ശാരീരിക അസ്വസ്ഥകള്‍ കാരണം പങ്കെടുക്കാന്‍ കഴിയാതിരുന്ന വെറ്ററന്‍ താരത്തിനു സ്വവസതിയില്‍ വെച്ച് അവാര്‍ഡ് കൈമാറാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.