ഐ പി എല്‍ 2016: ധോണി പുണെക്ക് വേണ്ടി കളിക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ അടുത്ത സീസണില്‍ കളിക്കുന്ന പുതിയ ടീമുകളിലേക്ക് നടന്ന താര ലേലത്തില്‍ പുണെ ടീം മഹേന്ദ്ര സിംഗ് ധോണിയെ...

ഐ പി എല്‍ 2016: ധോണി പുണെക്ക് വേണ്ടി കളിക്കും

dhoni1

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ അടുത്ത സീസണില്‍ കളിക്കുന്ന പുതിയ ടീമുകളിലേക്ക് നടന്ന താര ലേലത്തില്‍ പുണെ ടീം മഹേന്ദ്ര സിംഗ് ധോണിയെ സ്വന്തമാക്കി. 12.5 കോടിക്കാണ് കൊല്‍ക്കത്തന്‍ വ്യവസായി സഞ്ജീവ് ഗോയെംഗെയുടെ ന്യൂ റൈസിംഗ് പൂണെ ധോണിയെ ഒന്നാമതായി വിളിച്ചെടുത്തത്. 2016 സീസണിലെ മറ്റൊരു പുതിയ ടീമായ ഇന്ഡക്സ് ടെക്നോളജീസിന്‍റെ രാജ്കോട്ട് സുരേഷ് റൈനയെയാണ് സ്വന്തമാക്കിയത്.

ഐ പി എല്ലില്‍ ഇതാദ്യമായാണ് ധോണിയും റൈനയും വ്യത്യസ്ത ടീമുകളില്‍ കളിക്കുന്നത്.


മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരം അജിന്‍ക്യാ രഹാനെയെയാണ് പൂണെ രണ്ടാമാതായി തിരെഞ്ഞെടുത്തത്. ഇന്ത്യന്‍ പിച്ചുകളില്‍ വളരെ പതിയെയാണ് രഹാനെ കളിക്കുന്നതെന്ന് മുമ്പ് പരിഭവം പറഞ്ഞിരുന്ന  ധോണി താരത്തോടൊപ്പം പുതിയ സീസണില്‍ എങ്ങനെ കളിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

രാജ്കോട്ടില്‍ കളിച്ചു വളര്‍ന്ന സൗരാഷ്ട്രക്കാരന്‍ രവീന്ദ്ര ജടേജയാണ് രാജ്കോട്ടിന്‍റെ രണ്ടാം താരം. ഇന്ത്യന്‍ ഓഫ്‌ സ്പിന്നര്‍ രവിചന്ദ്രന്‍ ആശ്വിനെ പൂണെ സ്വന്തമാക്കിയപ്പോള്‍, ന്യൂസിലാന്‍ഡിന്‍റെ വെടിക്കെട്ട്‌ താരം ബ്രന്‍ഡന്‍ മക്കല്ലത്തിനെ രാജ്കോട്ട് റാഞ്ചി.

ലേലത്തില്‍ സ്വന്തമാക്കുന്ന ഒന്നാമത്തെ താരത്തിനു 12.5 കോടി രൂപയും, രണ്ടാം താരത്തിനു 9.5ഉം, മൂന്നാം താരത്തിനു  7.5ഉം കോടിയാണ് അടിസ്ഥാന വില.നാലാമതായും അഞ്ചാമതായും തെരെഞ്ഞെടുക്കപ്പെടുന്ന താരങ്ങള്‍ക്ക് യഥാക്രമം 5.5ഉം നാലും കോടി വിലയുണ്ട്.

Story by
Read More >>