നേതാക്കളെ വിമര്‍ശിച്ച് സിപി(ഐ)എം പ്ലീനം രേഖ

കേരളത്തിലെ വിഭാഗീയത സി.പി.ഐ.എം അംഗങ്ങളുടെ ഗുണനിലവാരത്തെ ബാധിച്ചുവെന്ന് സി.പി.ഐ.എം പ്ലീനം കരട് റിപ്പോര്‍ട്ട്. കേഡര്‍മാരെ വളര്‍ത്തുന്നതിലും വിഭാഗീയത...

നേതാക്കളെ വിമര്‍ശിച്ച് സിപി(ഐ)എം പ്ലീനം രേഖ

cpim-640x360

കേരളത്തിലെ വിഭാഗീയത സി.പി.ഐ.എം അംഗങ്ങളുടെ ഗുണനിലവാരത്തെ ബാധിച്ചുവെന്ന് സി.പി.ഐ.എം പ്ലീനം കരട് റിപ്പോര്‍ട്ട്. കേഡര്‍മാരെ വളര്‍ത്തുന്നതിലും വിഭാഗീയത ബാധിച്ചെന്നും വിഭാഗീയ പ്രവണതകള്‍ തുടരുന്നത് പാര്‍ട്ടിക്ക് ആശാവഹം കരട് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പാര്‍ട്ടി നേതാക്കള്‍ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിറവേറ്റുന്നുണ്ടോ എന്ന് സമയാസമയം വിലയിരുത്തണമെന്നും സിപിഎം പ്ലീനം രേഖയില്‍ നിര്‍ദേശമുണ്ട്. വ്യക്ത്യാധിഷ്ഠിത വിലയിരുത്തലുകള്‍ കേരളത്തിലും ബംഗാളിലും പാര്‍ട്ടിക്ക് ഏറെ ദോഷം ചെയ്യുന്നുണ്ടെന്നും രേഖയില്‍ പറയുന്നു.  നേതാക്കള്‍ കൂട്ടുത്തരവാദിത്തത്തിന്റെ പേരു പറഞ്ഞ് സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്നൊഴിഞ്ഞുമാറുന്ന പ്രവണത വര്‍ധിച്ചു വരുന്നു. ഓരോ നേതാക്കളും ഇതവസാനിപ്പിക്കാന്‍  കൃത്യമായ ഇടവേളകളില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദ്ദേശം പ്ലീനത്തില്‍ ചര്‍ച്ച ചെയ്യും.


വോട്ടെണ്ണലിന് മുന്‍പ് പാര്‍ട്ടി നടത്തുന്ന വിലയിരുത്തലുകള്‍ തുടര്‍ച്ചയായി പിഴക്കുന്നതിന് പ്രധാന കാരണം നേതാക്കന്മാരുടെ ഇത്തരത്തിലുള്ള മനോഭാവമാണ്. സ്വന്തം ശേഷിയിലുള്ള അമിത വിശ്വാസമോ നേതാക്കള്‍ കേള്‍ക്കാനിഷ്ടപ്പെടുന്നത് നല്‍കാനുള്ള കീഴ്ഘടകങ്ങളുടെ ശ്രമമോ ആണ് കണക്കുകള്‍ തെറ്റാന്‍ കാരണം. അണികളുടെ സ്ഥാനങ്ങള്‍ തീരുമാനിക്കുന്നതില്‍ പോലും നേതാക്കളുടെ ഇഷ്ടാനിഷ്ടങ്ങളും അടുപ്പവും ഘടകമാകുന്നുവെന്നും സിപിഎം വിലയിരുത്തുന്നു.

പുതുതായി പാര്‍ട്ടിയിലേക്ക് വരുന്ന അംഗങ്ങളെ പ്രൊമോട്ട് ചെയ്യുന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റി. നേതാക്കളുടെ ആഢംബര ധൂര്‍ത്തിനെ കുറിച്ച് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ തിരുത്തേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Story by
Read More >>