കോണ്‍ഗ്രസ്സിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു ഘടകകക്ഷി നേതാക്കള്‍

കോട്ടയം: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഘടകകക്ഷി നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് മുന്നില്‍. ഇനിയും പഴയ നിലപാടുകളാണ്...

കോണ്‍ഗ്രസ്സിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു ഘടകകക്ഷി നേതാക്കള്‍

sonia gandhi

കോട്ടയം: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഘടകകക്ഷി നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് മുന്നില്‍. ഇനിയും പഴയ നിലപാടുകളാണ് തുടരാന്‍ പോകുന്നതെങ്കില്‍ യുഡിഎഫ് കനത്ത പരാജയം ഏറ്റ് വാങ്ങുമെന്ന് ഘടകകക്ഷികള്‍ സോണിയ ഗാന്ധിയോട് പറഞ്ഞു. കോണ്‍ഗ്രസിന്റെ ഐക്യം ശക്തിപ്പെടാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെ രമേശ് ചെന്നിത്തല നടത്തിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നും ഘടകകക്ഷികള്‍ സോണിയയെ അറിയിച്ചു.


കോട്ടയം നാട്ടകം അതിഥിമന്ദിരത്തിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി യു.ഡി.എഫ്. ഘടകകക്ഷികളുമായി കൂടിക്കാഴ്ച നടത്തിയത്. കോണ്‍ഗ്രസ്സും ഘടകകക്ഷികളുമായുള്ള തര്‍ക്കങ്ങളും ഹൈക്കമാന്‍ഡ് പരിഹരിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. പ്രശ്‌നങ്ങള്‍ ഉടന്‍ തീര്‍ക്കുമെന്ന് സോണിയ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി.

ഘടകകക്ഷിനേതാക്കളെ കണ്ടതിനു ശേഷം സോണിയഗാന്ധി കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തി.

ചര്‍ച്ചയില്‍ മുസ്ലിംലീഗിനുവേണ്ടി കെ.പി.എ.മജീദ്, ഇ.ടി.മുഹമ്മദ് ബഷീര്‍ എന്നിവര്‍ സോണിയയുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ്സിലും ഘടകകക്ഷികളിലും ഐക്യം വേണമെന്ന് കേരള കോണ്‍ഗ്രസ്(എം) നേതാവ് കെ.എം.മാണി പറഞ്ഞു. കോണ്‍ഗ്രസ്സും ഘടകകക്ഷികളും ഐക്യത്തോടെ മുന്നോട്ടുപോകണമെന്നു ജേക്കബ് ഗ്രൂപ്പ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായിനിന്ന് യു.ഡി.എഫിനെ നയിച്ചാല്‍ ഭരണത്തുടര്‍ച്ച കിട്ടുമെന്നായിരുന്നു ആര്‍.എസ്.പി.യുടെ അഭിപ്രായം. യു.ഡി.എഫില്‍ നേരത്തെ ഉന്നയിച്ച കാര്യങ്ങള്‍ സോണിയയോടും ആവര്‍ത്തിച്ചതായി ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍ പറഞ്ഞു.
ഐക്യം ഉണ്ടാകണമെന്നാണ് തങ്ങളും ആവശ്യപ്പെട്ടതെന്ന് സി.എം.പി.നേതാവ് സി.പി.ജോണും പറഞ്ഞു.

Read More >>