മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്‌ മുഖപത്രം

കെ.കരുണാകരന്റെ അഞ്ചാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ സ്മരിച്ച് കോണ്‍ഗ്രസ് മുഖപത്രമായ 'വീക്ഷണ'ത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടിക്ക്...

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്‌ മുഖപത്രം

new

കെ.കരുണാകരന്റെ അഞ്ചാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ സ്മരിച്ച് കോണ്‍ഗ്രസ് മുഖപത്രമായ 'വീക്ഷണ'ത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടിക്ക് എതിരെ രൂക്ഷവിമര്‍ശനം.

കെ.കരുണാകരന്റെ അഞ്ചാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ സ്മരിച്ച് കോണ്‍ഗ്രസ് മുഖപത്രമായ 'വീക്ഷണ'ത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടിക്ക് പരോക്ഷ വിമര്‍ശം. മുഖപ്രസംഗത്തില്‍ കരുണാകരന്റെ സവിശേഷതകള്‍ എടുത്തുപറയുന്നുണ്ട്. അവ സമകാലീന അവസ്ഥയുമായി താരതമ്യംചെയ്യുമ്പോള്‍ ഉമ്മന്‍ചാണ്ടിക്കുള്ള പരോക്ഷ വിമര്‍ശനമാകുമെന്നാണ് നിരീക്ഷണം.


കോണ്‍ഗ്രസ്സിനെ പെരുവഴിയില്‍ വെച്ച ചെണ്ടപോലെ ആര്‍ക്കും കൊട്ടാവുന്ന അവസ്ഥയിലാക്കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പേരെടുത്തുപറയാതെ വീക്ഷണം കുറ്റപ്പെടുത്തുന്നു.

കരുണാകരന്‍ എല്ലാ ഘടകകക്ഷികള്‍ക്കും അര്‍ഹമായത് നല്‍കിയിട്ടുണ്ട്. അനര്‍ഹമായത് കൈയിട്ടുവാരാന്‍ ആരേയും സമ്മതിച്ചിട്ടുമില്ല. തലയിരിക്കുമ്പോള്‍ വാലാടാന്‍ കരുണാകരന്‍ അനുവദിച്ചിരുന്നില്ല. ഒരുദ്യോഗസ്ഥനും കരുണാകരനെ ധിക്കരിക്കാന്‍ ധൈര്യപ്പെട്ടിട്ടുമില്ല. സാമുദായിക സംഘനകളുമായി തുല്യ അടുപ്പം കരുണാകരന്‍ കാണിച്ചിരുന്നതും വീക്ഷണം എടുത്തുപറയുന്നുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസ്സിനെ ‘ഭരണനേതൃത്വത്തില്‍ കൊണ്ടുവന്നതു മാത്രമല്ല കരുണാകരന്റെ നേട്ടമെന്നും ജനാധിപത്യ കക്ഷികളെ പൊതുമേല്‍ക്കൂരയ്ക്കു കീഴെ മാന്യവും അര്‍ഹവുമായ ഇടം നല്കി ഒപ്പം ഇരുത്തിയതും കരുണാകരന്റെ രാഷ്ട്രീയ വിരുതായിരുന്നുവെന്നും ഓരോ ഘടകകക്ഷികളുടേയും ശക്തിക്കും സ്വാധീനത്തിനും അനുസരിച്ച്
വിഹിതം നല്‍കാനും കരുണാകരന്‍ പിശുക്ക് കാണിച്ചിട്ടില്ലെന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.

കഴിഞ്ഞ കെ.പി.സി.സി. എക്‌സിക്യൂട്ടീവില്‍, കെ.കരുണാകരനെ വേണ്ടവിധം പാര്‍ട്ടി ഓര്‍ക്കുന്നില്ലെന്ന വിമര്‍ശം ഉയര്‍ന്നിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേരിടണമെന്ന നിര്‍ദേശംപോലും നടപ്പായില്ല. പാര്‍ട്ടി പത്രത്തിലും മുന്‍കാല നേതാക്കളെ അനുസ്മരിക്കുന്ന കുറിപ്പുകള്‍ അവരുടെ ചരമവാര്‍ഷിക വേളയില്‍ നല്‍കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് പാര്‍ട്ടി പത്രം കരുണാകരനെ അനുസ്മരിച്ച് മുഖപ്രസംഗം എഴുതിയത്.

Read More >>