അരിയാന ഗ്യുട്ടറേസ ആദ്യം വിശ്വസുന്ദരി; തൊട്ടടുത്ത നിമിഷം രണ്ടാം സ്ഥാനക്കാരി

2015 ലെ മിസ് യൂണിവേഴ്‌സ് കിരീടം ആദ്യം ചൂടിയത് മിസ് കൊളംബിയ അരിയാന ഗ്യുട്ടറേസ. പക്ഷെ അവതാരകന് പറ്റിയ ചെറിയ ഒരു പിഴവ് മൂലം ഉണ്ടായ ആശയ...

അരിയാന ഗ്യുട്ടറേസ ആദ്യം വിശ്വസുന്ദരി; തൊട്ടടുത്ത നിമിഷം രണ്ടാം സ്ഥാനക്കാരി

image

2015 ലെ മിസ് യൂണിവേഴ്‌സ് കിരീടം ആദ്യം ചൂടിയത് മിസ് കൊളംബിയ അരിയാന ഗ്യുട്ടറേസ. പക്ഷെ അവതാരകന് പറ്റിയ ചെറിയ ഒരു പിഴവ് മൂലം ഉണ്ടായ ആശയ കുഴപ്പത്തിലാണ് ഫിലിപ്പൈന്‍സ് സുന്ദരി പിയ അലോന്‍സോ വേര്‍ട്‌സ്ബാക്കിന് ലഭിച്ച പട്ടം മാറി രണ്ടാം സ്ഥാനക്കാരി അരിയാന ഗ്യുട്ടറേസയ്ക്ക് ലഭിച്ചത്.

മത്സരത്തിനൊടുവില്‍ ആദ്യം വിശ്വസുന്ദരിയായി പ്രഖ്യാപിച്ചത് ഗ്യുട്ടറേസിനെ ആയിരുന്നു. അവരെ കിരീടം അണിയിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ, തനിക്ക് തെറ്റുപറ്റിയെന്നും പിയ അലോന്‍സോയാണ് യഥാര്‍ഥ വിശ്വസുന്ദരിയെന്നും അവതാരകന്‍ സ്റ്റീവ് ഹാര്‍ലി പ്രഖ്യാപിച്ചു.


ലാസ് വേഗാസിലെ പ്ലാനെറ്റ് ഹോളിവുഡ്ഡില്‍ നടന്ന ഇത്തവണത്തെ മത്സരത്തിന്റെ അവസാന നിമിഷത്തിലുണ്ടായ ആശയക്കുഴപ്പം മിസ് കൊളംബിയ അരിയാന ഗ്യുട്ടറേസിനെ നിരാശയാക്കി. ഒടുവില്‍ അവര്‍ക്ക് നല്‍കിയ കിരീടം തിരികെവാങ്ങി  കിരീടം ഫിലിപ്പൈന്‍സ് സുന്ദരി പിയ അലോന്‍സോയെ അണിയിക്കുകയായിരുന്നു.

ഇന്ത്യയുടെ ഉര്‍വശി റൂട്ടേല ആദ്യ 15 സ്ഥാനങ്ങളില്‍ എത്താന്‍ കഴിയാതെ പുറത്തായി. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 80 ലേറെ വനിതകളാണ് വിശ്വസുന്ദരിപ്പട്ടത്തിനുവേണ്ടി മത്സരിച്ചത്.