അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. കലാമിന് ബിഎസ്എന്‍എല്‍ന്‍റെ ജപ്തി നോട്ടീസ്

തിരുവനന്തപുരം: അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന് ടെലിഫോണ്‍ ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ ബി.എസ്.എന്‍.എല്‍ ജപ്തി നോട്ടീസ്...

അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. കലാമിന് ബിഎസ്എന്‍എല്‍ന്‍റെ ജപ്തി നോട്ടീസ്

apj-abdul-kalam japthi

തിരുവനന്തപുരം: അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന് ടെലിഫോണ്‍ ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ ബി.എസ്.എന്‍.എല്‍ ജപ്തി നോട്ടീസ് അയച്ചു. തിരുവനന്തപുരത്തെ രാജ്ഭവനിലെ അനന്തപുരി സ്യൂട്ടില്‍ രാഷ്ട്രപതിയുടെ കാലാവധി കഴിഞ്ഞ ശേഷം വന്നപ്പോളെടുത്ത പ്രത്യേക ഫോണ്‍ നമ്പരായ 2724800 എന്ന നമ്പറിലെ ലാന്‍ഡ് ഫോണ്‍ ഉപയോഗിച്ചതിന് വന്ന ബില്‍ തുകയായ 1026 രൂപ അടയ്ക്കാത്തിനാണ് നടപടി. റവന്യു റിക്കവറി മേളയില്‍ പണമടച്ചു ജപ്തി നടപടിയില്‍ നന്നും ഒഴിവാകണം എന്നാണു രാജ്ഭവനിലേക്ക് അയച്ച നോട്ടീസില്‍ പറയുന്നത്. apj-abdul-kalam japthi 01പല തവണ നോട്ടീസ് നല്‍കിയിട്ടും അടയ്ക്കാത്ത സാഹചര്യത്തില്‍ ആണ് റവന്യു റിക്കവറി വകുപ്പിലെ 65-ാം  വകുപ്പ് പ്രകാരം താങ്കളുടെ ജംഗമ സാധനങ്ങള്‍, ഭൂസ്വത്ത് എന്നിവ ജപ്തി ചെയ്തു ഈടാക്കാന്‍ ആര്‍ ആര്‍ തഹസീദാരെ ചുമതലപ്പെടുത്തുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട് എന്നും നോട്ടീസില്‍ പറയുന്നു

എന്നാല്‍ ബില്‍ കുടിശിക കാര്യം ബി.എസ്.എന്‍.എല്‍ മുമ്പൊന്നും അറിയിച്ചിട്ടില്ലെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ബില്‍ തുക അടയ്ക്കുന്നതിന് നടപടി സ്വീകരിച്ച് കഴിഞ്ഞതായും രാജ്ഭവന്‍ വ്യക്തമാക്കി.