സുവാരസിന്റെ മികവില്‍ ബാഴ്സ ഫൈനലില്‍

ലൂയി സുവാരസിന്റെ ഹാട്രിക്ക് മികവില്‍ ചൈനീസ് ക്ലബ്ബായ ഗ്വാങ്ഷു എവര്‍ഗ്രാന്‍ഡയെ കീഴടക്കി ബാഴ്‌സലോണ ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ കടന്നു...

സുവാരസിന്റെ മികവില്‍ ബാഴ്സ ഫൈനലില്‍



image


ലൂയി സുവാരസിന്റെ ഹാട്രിക്ക് മികവില്‍ ചൈനീസ് ക്ലബ്ബായ ഗ്വാങ്ഷു എവര്‍ഗ്രാന്‍ഡയെ കീഴടക്കി ബാഴ്‌സലോണ ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ കടന്നു (3-0).പരിക്കുമൂലം മെസ്സിയും നെയ്മറും വിട്ടുനിന്നതോടെ ബാഴ്സ പ്രതിരോധത്തിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ചുവെങ്കിലും തുടക്കം മുതല്‍ തന്നെ അവര്‍ ഉറുഗ്വായ്ക്കാരന്‍ സുവാരസിന്റെ നേത്രത്വത്തില്‍ ആക്രമിച്ചു കളിക്കുകയായിരുന്നു.


മുന്നേറ്റത്തിന്റെ നേതൃത്വമേറ്റടുത്ത സുവാരസ് 39, 49, 67 മിനിറ്റുകളിലാണ് സ്‌കോര്‍ ചെയ്തത്. ആദ്യ ഗോള്‍ റീബൗണ്ടില്‍ നിന്നുമായിരുന്നു. 30 വാര അകലെനിന്നുള്ള റാക്കിട്ടിച്ചിന്റെ ഷോട്ട് ഗ്വാങ്ഷു ഗോളി തടുത്തിട്ടെങ്കിലും റീബൗണ്ടില്‍ സുവാരസ് ലക്ഷ്യംകണ്ടു (1-0).


മൂന്നാം തവണയാണ് ടീം കലാശക്കളിക്ക് യോഗ്യതനേടുന്നത്.  ഇനിയേസ്റ്റയുമായി പന്ത് വാങ്ങിയും കൊടുത്തും മുന്നേറിയ സുവാരസിന്റെ വോളിയാണ് ചൈനീസ് ക്ലബ്ബിന്റെ വലയില്‍ വീണ രണ്ടാമത്തെ ഗോള്‍. മുനീറിനെ വീഴ്ത്തിയതിന് ലഭിച്ച പെനാലിറ്റി ഭംഗിയായി വലയില്‍ എത്തിച്ചു സുവാരാസ് ഹാട്രിക്ക് തികച്ചു.




ഡിസംബര്‍ 20-ന് നടക്കുന്ന ഫൈനലില്‍ അര്‍ജന്റീന ക്ലബ്ബായ റിവര്‍പ്ലേറ്റാണ് ബാഴ്‌സയുടെ എതിരാളികള്‍.

Read More >>
Share it
Share it
Share it