ക്രിസ്മസ് ചിത്രങ്ങള്‍ ഇന്ന് മുതല്‍; ഇന്ന് ചാര്‍ലിയും ജോ ആന്‍ഡ്‌ ദി ബോയ്യും റിലീസ്

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമ ലോകം വീണ്ടും സജീവമാകുന്നു. തുടര്‍ച്ചയായുള്ള മലയാള സിനിമകളുടെ വിജയങ്ങള്‍ക്കും അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കും...

ക്രിസ്മസ് ചിത്രങ്ങള്‍ ഇന്ന് മുതല്‍; ഇന്ന് ചാര്‍ലിയും ജോ ആന്‍ഡ്‌ ദി ബോയ്യും റിലീസ്

dulquar-salman-in-charlie-new-poster-382

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമ ലോകം വീണ്ടും സജീവമാകുന്നു. തുടര്‍ച്ചയായുള്ള മലയാള സിനിമകളുടെ വിജയങ്ങള്‍ക്കും അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കും ഒടുവിലായി നടന്ന തിയറ്റര്‍ സമരത്തിനും ശേഷം മലയാള സിനിമ ലോകം ഇന്ന് മുതല്‍ വീണ്ടും സജീവമാകുന്നു.

ക്രിസ്മസ് റിലീസുകളായി രണ്ടു ചിത്രങ്ങളാണ് ഇന്ന് തീയറ്ററുകളില്‍ എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ചാര്‍ളിയും മഞ്ജു വാരിയര്‍ നായിക പ്രധാനമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോ ആന്‍ഡ്‌ ദി ബോയിയും.


റിലീസിന് മാസങ്ങള്‍ക്ക് മുന്‍പേ ഹിറ്റ്‌ ആയ ചിത്രമാണ് ചാര്‍ളി. പാര്‍വതി മേനോന്‍ നായികയായി എത്തുന്ന ഈ ചിത്രത്തിലെ താടി വച്ച ദുല്‍ഖറിന്റെ ലുക്ക് വമ്പന്‍ ഹിറ്റായിരുന്നു. തുടര്‍ന്ന് ചിത്രത്തിന്റെ ട്രെയിലറും പ്രേക്ഷര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട്, ജോജ്ജു തുടങ്ങിയവര്‍ ചേര്‍ന്നാണ്.

മഞ്ജു വാരിയര്‍ക്ക് ഒപ്പം മാസ്റ്റര്‍ സനൂപ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ജോ ആന്‍ഡ്‌ ദി ബോയ്‌. മങ്കി പെന്‍ എന്ന ഹിറ്റ്‌ ചിത്രം ഒരുക്കിയ റോജിനാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. മഞ്ജു വാരിയര്‍ സനൂപ് എന്നിവരെ കൂടാതെ പേളി മണിയും ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.