കുട്ടികളിലെ വായനാശീലം വളര്‍ത്താന്‍ ഇനിമുതല്‍ ഇ-ബുക്ക്‌

ഓണ്‍ലൈന്‍ ലോകത്തെ ഇബുക്കുകള്‍ കുട്ടികളില്‍ വായനശീലം തിരികെ എത്തിക്കുന്നതായി ദേശീയ സാക്ഷരതാ ട്രസ്റ്റ്. അഞ്ഞൂറ് കുട്ടികളെയാണ് ഇവര്‍ പഠന വിധേയമാക്കിയത്....

കുട്ടികളിലെ വായനാശീലം വളര്‍ത്താന്‍ ഇനിമുതല്‍ ഇ-ബുക്ക്‌

reading

ഓണ്‍ലൈന്‍ ലോകത്തെ ഇബുക്കുകള്‍ കുട്ടികളില്‍ വായനശീലം തിരികെ എത്തിക്കുന്നതായി ദേശീയ സാക്ഷരതാ ട്രസ്റ്റ്. അഞ്ഞൂറ് കുട്ടികളെയാണ് ഇവര്‍ പഠന വിധേയമാക്കിയത്. എട്ടിനും പതിനാറിനും ഇടയില്‍ പ്രായമുളളവരിലായിരുന്നു പഠനം. ഇവരെ രണ്ട് മുതല്‍ എട്ട് മാസം വരെ പഠന വിധേയമാക്കി.

ആണ്‍കുട്ടികളിലെ വായനാശീലത്തെ പ്രകീര്‍ത്തിക്കുന്ന പഠനം ആണ്‍ കുട്ടികളാണ് ഇബുക്ക് വായനയില്‍ ഏറെ മുന്നിലെന്നും  4.2 മാസക്കാലത്തെ വിലയിരുത്തല്‍ കൊണ്ട്  ഇവരില്‍ വായനാശീലം ഇരട്ടിയായി എന്നും പറയുന്നു.


ഇതേസമയം പെണ്‍കുട്ടികളുടെ വായനാശീലം 7.2 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. വായന ഏറെ ബുദ്ധിമുട്ടായി കരുതിയിരുന്ന ആണ്‍കുട്ടികളുടെ എണ്ണം 28 ശതമാനത്തില്‍ നിന്ന് 15.9 ശതമാനമായി കുറഞ്ഞതായും പഠനം പറയുന്നു.

കുട്ടികളില്‍ വായന ആസ്വാദ്യമാകണമെങ്കില്‍ തുടര്‍ച്ചയായ വായന ഒഴിവാക്കുന്നതാകും അഭികാമ്യമെന്നും ഗവേഷകര്‍ പറയുന്നു. ഇടയ്ക്കിടെയുളള വായനയാകും ഉത്തമം.

പേപ്പറില്‍ നിന്ന് വായിക്കുന്നത് വിരസമാണൊണ് കുട്ടികളുടെ അഭിപ്രായം. നമുക്ക് ഉളളിലേക്ക് കടന്ന് ചെല്ലാന്‍ കഴിയുമ്പോള്‍ മാത്രമാണ് അത് ആസ്വദിക്കാന്‍ കഴിയുന്നത്. സ്‌ക്രീനില്‍ ഇത് സാധ്യമാകുന്നുവെന്നാണ് കുട്ടികളുടെ പക്ഷം.

ചിലര്‍ക്ക് വായിക്കാനുളളത് വലുതാക്കി വായിക്കാനാകുന്നു എന്നൊരു സൗകര്യവും സ്‌ക്രീന്‍ നല്‍കുന്നു. പേപ്പറില്‍ ഇത് സാധിക്കില്ല. അക്ഷരങ്ങളെ വലുതാക്കുകയോ ചെറുതാക്കുകയോ മുകളിലേക്കും താഴേക്കും ആക്കുകയോ ഒക്കെ ചെയ്യാനാകും. എന്നാല്‍ പുസ്തകത്തില്‍ ഈ സൗകര്യങ്ങള്‍ ഒട്ടും തന്നെ കിട്ടുന്നില്ല.