ജേക്കബ് തോമസിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം : സര്‍ക്കാരിനെതിരെ പരസ്യവിമര്‍ശനം നടത്തിയെന്ന ആരോപണത്തിന്‍മേല്‍ ഡിജിപി ജേക്കബ് തോമസിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് ചീഫ് സെക്രട്ടറി റി...

ജേക്കബ് തോമസിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് ചീഫ് സെക്രട്ടറി

jacob thomas
തിരുവനന്തപുരം : സര്‍ക്കാരിനെതിരെ പരസ്യവിമര്‍ശനം നടത്തിയെന്ന ആരോപണത്തിന്‍മേല്‍ ഡിജിപി ജേക്കബ് തോമസിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി. ബാര്‍കോഴ വിധിയെ അനുകൂലിച്ചും ഫ്‌ലാറ്റ് ലൈസന്‍സ് വിവാദവുമായി ബന്ധപ്പെട്ടും ജേക്കബ് തോമസ് നടത്തിയ പരസ്യപ്രസ്താവനകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കണമെന്ന ഉദ്ദേശത്തോടു കൂടിയതല്ലെന്ന കണ്ടെത്തലോടുകൂടിയ റിപ്പോര്‍ട്ടാണ് ചീഫ് സെക്രട്ടറി നല്‍കിയത്. രണ്ട് സംഭവത്തിലും പരസ്യപ്രസ്താവന നടത്തിയ ജേക്കബ് തോമസിനെതിരെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിസഭായോഗമാണ് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രിയുടെ പരിഗണനയിലാണ്. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടക്കുക.

Read More >>