ചാര്‍ലി തമിഴിലേക്ക്; ധനുഷ് നായകനാകും..

ദുല്‍ഖര്‍സല്‍മാന്‍ നായകനായി എത്തി തിയറ്ററുകളില്‍ തകര്‍ത്ത് ഓടി കൊണ്ടിരിക്കുന്ന ചാര്‍ളി തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു. തമിഴ് താരം...

ചാര്‍ലി തമിഴിലേക്ക്; ധനുഷ് നായകനാകും..

dhanush3

ദുല്‍ഖര്‍സല്‍മാന്‍ നായകനായി എത്തി തിയറ്ററുകളില്‍ തകര്‍ത്ത് ഓടി കൊണ്ടിരിക്കുന്ന ചാര്‍ളി തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു. തമിഴ് താരം ധനുഷാണ് ചിത്രം തമിഴിലൊരുക്കാന്‍ രംഗത്ത് വന്നിട്ടുള്ളത്.

ഇതിനായി ധനുഷ് ചാര്‍ളിയുടെ നിര്‍മാതാക്കളെയും സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കട്ടിനേയും സമീപിച്ചു കഴിഞ്ഞു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പാര്‍വതി, അപര്‍ണ്ണ ഗോപിനാഥ് എന്നിവര്‍ നായികമാരായി എത്തിയ ചാര്‍ളി കളക്ഷന്‍ റെക്കോര്‍ഡ്‌ മറികടന്നു മുന്നേറുകയാണ്.  തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം തന്നെ രണ്ട് കോടി രൂപ ഗ്രോസ് നേടിയാണ് പുതിയ റെക്കോഡിട്ടത്. ഇതാദ്യമായാണ് ഒരു മലയാള ചിത്രം റിലീസ് ദിനത്തില്‍ രണ്ട് കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടുന്നത്.

നേരത്തേ പ്രേമം തമിഴില്‍ നിര്‍മ്മിക്കാന്‍ ധനുഷ് അനുമതി നേടിയിരുന്നു. എന്നാല്‍ ഈ ചിത്രം തമിഴ്‌നാട്ടിലും പ്രദര്‍ശന വിജയം നേടിയതോടെ ധനുഷ് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.