ബാല നീതി നിയമ ഭേദഗതി ബില്‍ ഇന്നു രാജ്യസഭയില്‍

ബാല നീതി നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്‍ ഇന്നു രാജ്യസഭ പരിഗണിക്കും. ബില്ല് പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ്...

ബാല നീതി നിയമ ഭേദഗതി ബില്‍ ഇന്നു രാജ്യസഭയില്‍

rajya-sabha1

ബാല നീതി നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്‍ ഇന്നു രാജ്യസഭ പരിഗണിക്കും. ബില്ല് പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇന്നു പരിഗണിക്കാന്‍ ധാരണയായത്.

കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷയ്‌ക്കുള്ള പ്രായപരിധി 18 ല്‍നിന്നു 16 ആയി താഴ്‌ത്തുന്നതിനായുള്ള ബാലനീതി നിയമഭേദഗതി, പതിനാറിനും പതിനെട്ടിനും ഇടയ്ക്ക് പ്രായമായവര്‍ ഗുരുതരമായ കുറ്റങ്ങള്‍ ചെയ്താല്‍ മുതിര്‍ന്നവരെ പോലെ പരിഗണിച്ച് ശിക്ഷ നല്‍കാനുള്ള വകുപ്പുകള്‍ തുടങ്ങിയവ ബില്ലില്‍ അടങ്ങിയിട്ടുണ്ട്.


ലോക്‌സഭ നേരത്തെ ബില്‍ പാസ്സാക്കിയിരുന്നു. ബില്‍ ഉടന്‍ പരിഗണനയ്‌ക്കെടുക്കണമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഗുലാം നബി ആസാദും തൃണമൂല്‍ കോണ്‍ഗ്രസിലെ ഡെറിക്‌ ഒബ്രിയാനും ഇന്നലെ രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ബില്ലിനെ പിന്തുണയ്‌ക്കുമെന്നും ഇവര്‍ വ്യക്‌തമാക്കി.

ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ കുട്ടിക്കുറ്റവാളിയെ മോചിപ്പിച്ചതിനെതിരേ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ബില്‍ ചര്‍ച്ച ചെയ്യാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ധാരണയായത്‌.

പീഡനത്തിനിരയായി കൊല്ലപ്പെട്ട ജ്യോതി സിങ്ങിന്റെ അമ്മ ആശാദേവിയും രാജ്യസഭയില്‍ ഇന്നു നടക്കുന്ന ചര്‍ച്ചയ്‌ക്കു സാക്ഷിയായേക്കും.