സിസിഎല്‍ സീസണ്‍ 6; കേ­ര­ള സ്‌­ട്രൈ­ക്കേ­ഴ്‌­സി­നെ മോ­ഹൻ­ലാൽ ന­യി­ക്കും

താര രാജാക്കന്മാര്‍ കളത്തില്‍ പോരാടുന്ന താര ഉത്സവമാണ് സെ­ലി­ബ്രി­റ്റി ക്രി­ക്ക­റ്റ്‌ ലീ­ഗ്‌. സിസിഎല്‍ ആറാം സീസണ്‍ 2016 ജാനുവരിയില്‍ തുടങ്ങാന്‍...

സിസിഎല്‍ സീസണ്‍ 6; കേ­ര­ള സ്‌­ട്രൈ­ക്കേ­ഴ്‌­സി­നെ മോ­ഹൻ­ലാൽ ന­യി­ക്കുംKerala_Strikers_Vs_Bengal_Tigers_Match_Photosa32addc094a269756f306b8d50effa69താര രാജാക്കന്മാര്‍ കളത്തില്‍ പോരാടുന്ന താര ഉത്സവമാണ് സെ­ലി­ബ്രി­റ്റി ക്രി­ക്ക­റ്റ്‌ ലീ­ഗ്‌. സിസിഎല്‍ ആറാം സീസണ്‍ 2016 ജാനുവരിയില്‍ തുടങ്ങാന്‍ ഇരിക്കെ കേരള സ്‌­ട്രൈ­ക്കേ­ഴ്‌സ് അവരുടെ സാധ്യത പട്ടിക പ്രഖ്യാപിച്ചു.

ജ­നു­വ­രി­ 23ന്‌­ ആ­രം­ഭി­ക്കു­ന്ന ആ­റാ­മ­ത്‌­ സെ­ലി­ബ്രി­റ്റി­ ക്രി­ക്ക­റ്റ്‌­ ലീ­ഗി­ (സി­സി­എൽ)­ നു­ള്ള അ­മ്മ കേ­ര­ള സ്‌­ട്രൈ­ക്കേ­ഴ്‌­സ്‌­ ടീ­മി­നെ മോഹന്‍ലാല്‍ തന്നെ നയിക്കും. കഴിഞ്ഞ സീസണില്‍ അസിഫ് അലിയായിരുന്നു ടീം ക്യാപ്റ്റന്‍.


കഴിഞ്ഞ സീസണില്‍ നിന്നും വ്യത്യസ്തമായി വളരെ നേരത്തെ ടീം പ്രഖ്യാപിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. മോഹന്‍ലാല്‍ ടീമിന്‍റെ നോണ്‍-പ്ലേയിംഗ് ക്യാപ്റ്റന്‍ ആകുമ്പോള്‍ ടീമിനെ കളത്തില്‍ നയിക്കാന്‍ പോകുന്ന താരത്തെ പിന്നീട് തിരഞ്ഞെടുക്കും.

ആ­സി­ഫ്‌ അ­ലി, ഉ­ണ്ണി മു­കു­ന്ദൻ, നി­വിൻ പോ­ളി, ബാ­ല, റി­യാ­സ്‌ ഖാൻ, രാ­ജീ­വ്‌ പി­ള്ള, ബി­നീ­ഷ്‌ കോ­ടി­യേ­രി തു­ട­ങ്ങി­യ­വർ ഇ­ത്ത­വ­ണ­യും സ്‌­ട്രൈ­ക്കേ­ഴ്‌­സി­ന്റെ ഭാ­ഗ­മാ­യി ക­ള­ത്തി­ലി­റ­ങ്ങും. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് തുടങ്ങിയവരും അവസാന പതിനഞ്ചില്‍ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇ­ട­വേ­ള ബാ­ബു­ ടീം മാ­നേ­ജ­റും ച­ന്ദ്ര­സേ­നൻ ടീം അ­ഡ്വൈ­സ­റാ­യും പ്ര­വർ­ത്തി­ക്കും. ഫി­റോ­സ്‌ വി റ­ഷീ­ദാ­ണ്‌ കേ­ര­ള സ്‌­ട്രൈ­ക്കേ­ഴ്‌­സി­ന്റെ കോ­ച്ച്‌.

24ന്‌­ വൈ­കി­ട്ട്‌­ ഏ­ഴി­ന്‌­ ക­ഴി­ഞ്ഞ­സീ­സ­ണി­ലെ ഫൈ­ന­ലി­സ്‌­റ്റു­ക­ളാ­യ ചെ­ന്നൈ റൈ­നോ­സു­മാ­യി­ ബം­ഗ­ളൂ­രു ചി­ന്ന­സ്വാ­മി­ സ്‌­റ്റേ­ഡി­യ­ത്തി­­ലാ­ണ്‌­­ കേ­ര­ള­ത്തി­ന്റെ ആ­ദ്യ­മ­ത്സ­രം.­ 31ന്‌­ കൊ­ച്ചി­യിൽ­ ന­ട­ക്കു­ന്ന ര­ണ്ടാം­മ­ത്സ­ര­ത്തിൽ­ കർ­ണാ­ട­ക ബുൾ­ഡോ­സേ­ഴ്‌­സു­മാ­യും­ ഫെ­ബ്രു­വ­രി­ ഏ­ഴി­ന്‌­ ചെ­ന്നൈ­യിൽ­ ക­ഴി­ഞ്ഞ­ത­വ­ണ­ത്തെ ജേ­താ­ക്ക­ളാ­യ തെ­ലു­ഗു വാ­രി­യേ­ഴ്‌­സു­മാ­യും­ കേ­ര­ള സ്‌­ട്രൈ­ക്കേ­ഴ്‌­സ്‌­ ഏ­റ്റു­മു­ട്ടും.­ ഫെ­ബ്രു­വ­രി­ 13ന്‌­ ഹൈ­ദ­രാ­ബാ­ദ്‌­ ഉ­പ്പൽ­ സ്‌­റ്റേ­ഡി­യ­ത്തിൽ­­ ര­ണ്ട്‌­ സെ­മി­ഫൈ­ന­ലു­ക­ളും­ 14ന്‌­ ഇ­തേ­വേ­ദി­യിൽ­ ഫൈ­ന­ലും­ അ­ര­ങ്ങേ­റും.­ 23ന്‌­ മും­ബൈ­യിൽ­ ന­ട­ക്കു­ന്ന ഉ­ദ്‌­ഘാ­ട­ന­മ­ത്സ­ര­ത്തിൽ­ മും­ബൈ ഹീ­റോ­സ്‌­­ പ­ഞ്ചാ­ബ്‌­ ദേ ഷേ­റി­നെ നേ­രി­ടും.­­Read More >>