തന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയത് അരുണ്‍ ജെറ്റ്ലിയെ രക്ഷിക്കാന്‍: അരവിന്ദ് കേജ്രിവാള്‍

ഡല്‍ഹി: ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട്  അഴിമതി ആരോപണം നേരിടുന്ന  കേന്ദ്ര ധനമന്ത്രി അരുണ്‍ ജെറ്റ്ലിയെ രക്ഷിക്കാനാണ് തന്റെ...

തന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയത് അരുണ്‍ ജെറ്റ്ലിയെ രക്ഷിക്കാന്‍: അരവിന്ദ് കേജ്രിവാള്‍

kejri

ഡല്‍ഹി: ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട്  അഴിമതി ആരോപണം നേരിടുന്ന  കേന്ദ്ര ധനമന്ത്രി അരുണ്‍ ജെറ്റ്ലിയെ രക്ഷിക്കാനാണ് തന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയതെന്ന് കേജ്രിവാള്‍ ആരോപിച്ചു. രാജേന്ദ്ര കുമാറിനോട് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട ഫയലുകളാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. അത്ര മാത്രം ചോദ്യം ചെയ്യാന്‍ ആ  ഫയലുകളില്‍ എന്ത് രഹസ്യമാണ് ഉള്ളതെന്നും കേജ്രിവാള്‍ ചോദിച്ചു. ഡല്‍ഹി നിയമസഭയുടെ  പ്രത്യേക സമ്മേളനത്തില്‍  സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനും മോഡിക്കും എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.


സെക്രട്ടറിയേറ്റില്‍ റെയ്ഡ് നടത്തിയത് രാജ്യത്തിനാകെ കളങ്കമായെന്ന് കേജ്രിവാള്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാറിന്റെ ഓഫീസിലാണ് റെയ്ഡ് നടത്തിയതെങ്കില്‍ എന്തിനാണ് തന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയതെന്ന് അദ്ദേഹം ചോദിച്ചു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കുക എന്നത്  തന്റെ ജോലിയാണെങ്കില്‍ സത്യസന്ധരായവരെ സംരക്ഷിക്കുക എന്നുള്ളതും തന്റെ ജോലിയാണ്. ഭരണത്തില്‍ പ്രധാനമന്ത്രി ഇടപെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ  പേര്  കേള്‍ക്കുന്നത്  പോലും നരേന്ദ്ര മോഡിക്ക് അസഹിഷ്ണുത ഉളവാക്കുകയാണ് എന്നും കേജ്രിവാള്‍ ആരോപിച്ചു.