ജൂഡ് ആന്റണി ചിത്രത്തിലേക്ക് അറുപത് കഴിഞ്ഞ പുതുമുഖ നായികയെ തേടുന്നു

ഓം ശാന്തി ഓശാന എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്‌ ഒരുക്കുന്ന ചിത്രത്തിലേക്ക് അറുപത് കഴിഞ്ഞ പുതുമുഖ നായികയെ തേടുന്നു. ഒരു...

ജൂഡ് ആന്റണി ചിത്രത്തിലേക്ക് അറുപത് കഴിഞ്ഞ പുതുമുഖ നായികയെ തേടുന്നു

Jude-Antony222201495319PM

ഓം ശാന്തി ഓശാന എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്‌ ഒരുക്കുന്ന ചിത്രത്തിലേക്ക് അറുപത് കഴിഞ്ഞ പുതുമുഖ നായികയെ തേടുന്നു. ഒരു വൃദ്ധസദനത്തെ ചുറ്റിപറ്റിയുള്ള കഥ പറയുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ രണ്ടു മുത്തശ്ശിമാരാണ്. അത് കൊണ്ടാണ് സംവിധായകന്‍ ഈ വേഷങ്ങള്‍ ചെയ്യാന്‍ 60 കഴിഞ്ഞ പുതുമുഖ നായികമാരെ തേടിയിറങ്ങാന്‍ തീരുമാനിച്ചത്.

അജു വര്‍ഗീസ്‌, രഞ്ജി പണിക്കര്‍, ലാല്‍ ജോസ് തുടങ്ങിയ വലിയ താര നിര തന്നെയുള്ള ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നു വരാന്‍ അവസരം ലഭിക്കുക ഒരു കാലത്ത് അഭിനയം ഒരു സ്വപ്നമായി കൊണ്ട് നടന്നു പാതി വഴിയില്‍ എവിടെയോ അത് ഉപേക്ഷിക്കപ്പെട്ട പഴയ തലമുറയിലെ ആര്‍ക്കോ ആണ്. കൊച്ചിയില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്നതാകും ഈ ചിത്രത്തിന്റെ ചിത്രീകരണം.

60നും 70നും പ്രായമുള്ള ആവേശവും ചുറുചുറുക്കും കൈമോശം വന്നിട്ടില്ലാത്ത മുത്തശ്ശിമാര്‍ക്ക് ധൈര്യമായി കടന്നു വരാം എന്ന് സംവിധായകന്‍ ജൂഡ് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കാം എന്നും അദ്ദേഹം ഉറപ്പ് നല്‍ക്കുന്നു.