ബ്രെണ്ടന്‍ മെക്കല്ലം വിരമിക്കല്‍ പ്രഖ്യാപിച്ചു

ന്യൂസിലാന്‍ഡ്‌ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബ്രെണ്ടന്‍ മെക്കല്ലം വിരമിക്കല്‍ പ്രഖ്യാപിച്ചു. സെവാഗ്, ഗെയില്‍, ഗില്‍ക്രിസ്റ്റ് തുടങ്ങി ഏത് ബൌളറെയും...

ബ്രെണ്ടന്‍ മെക്കല്ലം വിരമിക്കല്‍ പ്രഖ്യാപിച്ചു

502206166-1450751930-800

ന്യൂസിലാന്‍ഡ്‌ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബ്രെണ്ടന്‍ മെക്കല്ലം വിരമിക്കല്‍ പ്രഖ്യാപിച്ചു. സെവാഗ്, ഗെയില്‍, ഗില്‍ക്രിസ്റ്റ് തുടങ്ങി ഏത് ബൌളറെയും അടിച്ചൊതുക്കാന്‍ കഴിയുന്ന ബാറ്റ്സ്മാന്മാരുടെ ഗണത്തിലാണ് മെക്കല്ലത്തിന്‍റെയും സ്ഥാനം.

ട്വന്റി 20 ലോകകപ്പ് പടി വാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോഴാണ് മെക്കല്ലത്തിന്റെ ഈ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. ഇപ്പോള്‍  സ്വന്തം നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്ന ഓസ്ട്രേലിയന്‍ പരമ്പരയുടെ ഒടുവില്‍ താന്‍ ക്രിക്കറ്റ് ലോകത്തോട് പൂര്‍ണമായും വിട പറയും എന്ന് മെക്കല്ലം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


ഇന്ത്യയില്‍ നടക്കുന്ന ലോക ട്വന്റി 20യില്‍ താന്‍ ഉണ്ടായിരിക്കില്ലയെന്നും തന്റെ അഭാവത്തില്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ മികച്ചയാള്‍ കെയിന്‍ വില്ല്യംസണ്‍ തന്നെയാണ് എന്നും മെക്കല്ലം പറഞ്ഞു.

ടെസ്റ്റ്‌ ക്രിക്കറ്റില്‍ അരങ്ങേറിയ അന്ന് മുതല്‍ രാജ്യം കളിച്ച എല്ലാ ടെസ്റ്റിലും മെക്കല്ലം ഭാഗമായിരുന്നു. തുടര്‍ച്ചയായി 101 ടെസ്റ്റ്‌ രാജ്യത്തിന് വേണ്ടി കളിച്ചുവെന്ന അപൂര്‍വ്വ നേട്ടം കൈവരിച്ച ശേഷമാണ് മെക്കല്ലം ക്രിക്കറ്റ് ലോകത്തിന്റെ പടിയിറങ്ങുന്നത്.

മികച്ച വെടികെട്ട് ബാറ്സ്മാന്‍, ഉശിരന്‍ കീപ്പര്‍, ആക്രമണകാരിയായ നായകന്‍, തീയുണ്ടയുടെ വേഗമുള്ള ഫീല്‍ഡര്‍, ഈ വിശേഷണങ്ങള്‍ ഒക്കെ അലങ്കാരമാക്കി മാറ്റിയ മെക്കല്ലം ട്വെന്റി 20 ലോകകപ്പിന് ശേഷം ഇന്ത്യയില്‍ നടക്കുന്ന ഐപിഎല്‍ കളിക്കാന്‍ എത്തും.