ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം, ബിഷപ് ഹൗസില്‍

ക്രിസ്മസ് തലേന്ന് ആശംസകളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ബിഷപ് ഹൗസില്‍ എത്തി.തിരുവനന്തപുരത്തെ പട്ടത്ത് സ്ഥിതി ചെയ്യുന്ന ബിഷപ്‌...

ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം, ബിഷപ് ഹൗസില്‍

kummanam-rajasekharan650

ക്രിസ്മസ് തലേന്ന് ആശംസകളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ബിഷപ് ഹൗസില്‍ എത്തി.

തിരുവനന്തപുരത്തെ പട്ടത്ത് സ്ഥിതി ചെയ്യുന്ന ബിഷപ്‌ ഹൗസിലെത്തിയ കുമ്മനത്തെ സി.ബി.സി.ഐ. അധ്യക്ഷന്‍ കൂടിയായ കര്‍ദിനാള്‍ ബസേലിയോസ്‌ മാര്‍ ക്ലിമീസ്‌ കാതോലിക്കാ ബാവ സ്വീകരിച്ചു.

അരമണിക്കൂറോളം ബാവയും കുമ്മനവും ചര്‍ച്ച നടത്തുകയും ഇരുവരും ഒരുമിച്ച്‌ ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. ഔദ്യോഗികമായിയുള്ള തന്റെ പാര്‍ട്ടി പരിപാടികള്‍ തുടങ്ങും മുന്‍പ് അനുഗ്രഹം തേടണമെന്ന്‌ ആഗ്രഹമുള്ളതിനാലാണ്‌ ബിഷപ്‌ ഹൗസില്‍ എത്തിയത് എന്ന് കുമ്മനം പറഞ്ഞു.


മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സിപിഎം നേതാവ് പിണറായി വിജയനും തന്റെ രക്തത്തിനുവേണ്ടി ദാഹിക്കുന്നവരാണെന്ന് എന്നും താന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നും ആരോപിച്ച കുമ്മനം തന്റെ ജീവിതം അറിയാവുന്നവര്‍ ഈ ആരോപണങ്ങളൊന്നും വിശ്വസിക്കില്ലയെന്നും താന്‍ വര്‍ഗ്ഗീയ വാദിയല്ലെന്നും തനിക്കെതിരെ ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ക്ക് പ്രവര്‍ത്തനങ്ങളിലൂടെ മറുപടി നല്‍കുമെന്നും കൂട്ടിചേര്‍ത്തു.

ബി.ജെ.പി. നേതാക്കളായ അഡ്വ. എസ്‌. സുരേഷ്‌, ചെമ്പഴന്തി ഉദയന്‍, അഡ്വ. ഡാനി ജെ. പോള്‍ എന്നിവരും കുമ്മനത്തിനൊപ്പം ബിഷപ്‌ ഹൗസില്‍ എത്തിയിരുന്നു.