ബിജെപി ഇറച്ചി കച്ചവടക്കാരില്‍ നിന്നും കൈപ്പറ്റിയത്‌ 2.50 കോടി

ന്യൂഡല്‍ഹി: ഇറച്ചി കയറ്റുമതി പൂര്‍ണ്ണമായും നിരോധിക്കണമെന്ന് നിരന്തരം ആവശ്യമുന്നയിക്കുന്ന ബിജെപി 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  ഇറച്ചി...

ബിജെപി ഇറച്ചി കച്ചവടക്കാരില്‍ നിന്നും കൈപ്പറ്റിയത്‌ 2.50 കോടി

[UNVERIFIED CONTENT] A Hindu devotee saluting to Cow for the get blessing of God, during the Maha Kumbh Mela on January 17, 2013 in Allahabad, India. The Maha Kumbh Mela, believed to be the largest religious gathering on earth is held every 12 years on the banks of Sangam, the confluence of the holy rivers Ganga, Yamuna and the mythical Saraswati. The Kumbh Mela alternates between the cities of Nasik, Allahabad, Ujjain and Haridwar every three years. The Maha Kumbh Mela celebrated at the holy site of Sangam in Allahabad, is the largest and holiest, celebrated over 55 days, it is expected to attract over 100 million people. (Photo by Prabhat Kumar Verma)

ന്യൂഡല്‍ഹി: ഇറച്ചി കയറ്റുമതി പൂര്‍ണ്ണമായും നിരോധിക്കണമെന്ന് നിരന്തരം ആവശ്യമുന്നയിക്കുന്ന ബിജെപി 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  ഇറച്ചി കയറ്റുമതിക്കാരില്‍ നിന്നും രണ്ടുകോടി രൂപ  സംഭാവനയായ് സ്വീകരിച്ചു. തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ മുമ്പായി 2013-14, 2014-15 വര്‍ഷങ്ങളിലേതായി സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിലെ സംഭാവന വിവരത്തിലാണ്‌ ഇക്കാര്യമുള്ളത്‌.

അല്ലാനാസണ്‍സ്‌ എന്ന കമ്പനിയുടെ ഉപവിഭാഗമായ ഫ്രിഗോറിഫീകോ അല്ലനാ ലിമിറ്റഡ്‌, ഫ്രിഗേറിയോ കണ്‍വെര്‍വാ അല്ലാന, ഇന്‍ഡ്രാഗ്രോ ഫുഡ്‌സ് എന്നിവയാണ്‌ പണം സ്വീകരിച്ചത്.  മൂന്ന്‌ കമ്പനികള്‍ ചേര്‍ന്ന്‌ ബിജെപിക്ക് നല്‍കിയത്‌ രണ്ടുകോടി രൂപ  ഇവയുടെ ഉപവിഭാഗങ്ങള്‍ ചേര്‍ന്ന്‌ 50 ലക്ഷം രൂപയും നല്‍കി. നാലു ഇടപാടുകളും നടന്നത്‌ വിജയാബാങ്ക്‌ വഴിയായിരുന്നു. പോത്ത്‌ മാംസ വില്‍പ്പനയില്‍ രാജ്യത്ത്‌ തന്നെ മുന്നിലുള്ളവരായ അല്ലാനാസണ്‍സ്‌ വന്‍തോതിലാണ്‌ മാംസം കയറ്റിയയ്‌ക്കുന്നത്‌. പോത്തിറച്ചിയെ കൂടാതെ സുഗന്ധവ്യഞ്ജനവും പച്ചക്കറികളും മറ്റും കയറ്റുമതി ചെയ്യുന്ന കമ്പനി ഷാര്‍ജ ഓഹരിവിപണിയിലാണ് ലിസ്റ്റ് ചെയ്തെക്കുന്നത്.


20,000 ന്‌ മുകളില്‍ സംഭാവന സ്വീകരിച്ചാല്‍ അതിന്റെ വിവരം രാഷ്‌ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനെ അറിയിക്കണമെന്ന ചട്ടപ്രകാരമാണ്‌ ബിജെപി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. 2014-15 നവംബറിലെ സംഭാവനാ പട്ടികയാണ്‌ ബിജെപി സമര്‍പ്പിച്ചത്‌. ദേശീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ തുക സംഭാവന സ്വീകരിച്ച പാര്‍ട്ടിയും ബിജെപിയാണ്‌. 2015 ല്‍ 437.35 കോടി രൂപയാണ്‌ അവര്‍ സംഭാവന സ്വീകരിച്ചത്‌. 2014 ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നവാഡ, ബിഹാര്‍, എന്നിവിടങ്ങളില്‍ ബീഫ്‌ വിഷയം മോഡി പ്രചരണായുധമാക്കി മാറ്റിയിരുന്നു

Read More >>