മുഖ്യമന്ത്രിക്ക് അഞ്ചര കോടി രൂപ കോഴ നല്‍കി : ബിജു രാധാകൃഷ്ണന്‍

കൊച്ചി : മുഖ്യമന്ത്രിക്ക് അഞ്ചര കോടി രൂപ കോഴ നല്‍കിയെന്ന് ബിജു രാധാകൃഷ്ണന്‍. മുഖ്യമന്ത്രിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായാണ് സോളാര്‍ കമ്മീഷനില്‍ ബിജു ര...

മുഖ്യമന്ത്രിക്ക് അഞ്ചര കോടി രൂപ കോഴ നല്‍കി : ബിജു രാധാകൃഷ്ണന്‍

oommen chandy vs biju radhakrishnan

കൊച്ചി : മുഖ്യമന്ത്രിക്ക് അഞ്ചര കോടി രൂപ കോഴ നല്‍കിയെന്ന് ബിജു രാധാകൃഷ്ണന്‍. മുഖ്യമന്ത്രിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായാണ് സോളാര്‍ കമ്മീഷനില്‍ ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയത്. മൂന്നു തവണയായാണ് തുക കൈമാറിയത്. അഞ്ച് കോടി പത്തുലക്ഷം രൂപ നേരിട്ട് കൈമാറി. ബാക്കി തുക ജോപ്പന്‍, ജിക്കുമോന്‍ എന്നിവര്‍ മുഖേനയായാണ് നല്‍കിയത്. കഴിഞ്ഞ മൂന്നു ദിവസമായി ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിവരികയാണ്.

ടീം സോളാര്‍ കമ്പനിയുടെ ലാഭവിഹിതം 60-40 എന്ന അനുപാതത്തില്‍ മുഖ്യമന്ത്രിയുമായി പങ്കുവയ്ക്കാമെന്നും ചാണ്ടി ഉമ്മനെ ടീം സോളാറിന്റ പങ്കാളിയാക്കാമെന്നും വിവിധ ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചയില്‍ ധാരണയായെന്നു ബിജു രാധാകൃഷ്ണന്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ പാലക്കാടും ഇടുക്കിയിലും കാറ്റാടി പാടം തുങ്ങുന്നതിനു മുഖ്യമന്ത്രി തുക ആവശ്യപ്പെട്ടു. എമര്‍ജിങ് കേരള പരിപാടിക്ക് തലേന്നും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് കൂടിക്കാഴ്ചകളിലും ആരൊക്കെ കൂടെ ഉണ്ടായിരുന്നു എന്നു ബിജു മൊഴി നല്‍കിയിട്ടുണ്ട്. മാതൃഭൂമി ജീവനക്കാരന്‍ ശിവദാസനും മറ്റൊരാളും എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ തനിക്കൊപ്പം ഉണ്ടായിരുന്നു. സലീം രാജുമായി വ്യക്തിപരമായ പ്രശ്‌നമുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രശ്‌നം തീര്‍ക്കാന്‍ ഉമ്മന്‍ ചാണ്ടി ഒന്നര കോടി ആവശ്യപ്പെട്ടു. തൃശൂര്‍ രാമനിലയത്തില്‍ ഇതില്‍ ഒരു ഗഡു കൈമാറിയതായും ബിജു രാധാകൃഷ്ണന്‍.

കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയവെ മുഖ്യമന്ത്രിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. ജിക്കു മോന്റെയും ജോപ്പന്റെയും ഫോണ്‍ മുഖേനയാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നത്. അറസ്റ്റിലായ ശേഷവും മുഖ്യമന്ത്രിയുടെ പ്രതിനിധിയായി കോട്ടയം സ്വദേശി താനുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും ബിജു രാധാകൃഷ്ണന്‍ മൊഴിനല്‍കി.

Read More >>