ബിഗ്‌ ബി തന്നെ ട്വിറ്റെറിലെ താരം

ട്വിറ്റെറില്‍ ലോകത്തേറ്റവും കൂടുതല്‍ ഫോളോവേര്‍സുള്ള 10 ഇന്ത്യക്കാരില്‍ ബോളിവുഡ് കുടുംബത്തിന്‍റെ പുറത്ത് നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി മാത്രം....

ബിഗ്‌ ബി തന്നെ ട്വിറ്റെറിലെ താരം

amitab-bachan

ട്വിറ്റെറില്‍ ലോകത്തേറ്റവും കൂടുതല്‍ ഫോളോവേര്‍സുള്ള 10 ഇന്ത്യക്കാരില്‍ ബോളിവുഡ് കുടുംബത്തിന്‍റെ പുറത്ത് നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി മാത്രം. ട്വിറ്റെര്‍ ഔദ്യോഗികമായി പുറത്തു വിട്ട പട്ടികയില്‍ 18.1 മില്ല്യണ്‍ ഫോളോവേര്‍സുമായി ബിഗ്‌ ബിയാണ് മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള ഷാരൂഖ് ഖാന് 16.5ഉം,മൂന്നാം സ്ഥാനത്തുള്ള പ്രധാന മന്ത്രിക്ക് 16.4 മില്ല്യനുമാണ് ഫോളോവേര്‍സ്.

ഡിസംബര്‍ നാല് വരെയുള്ള കണക്കാണ് ട്വിറ്റെര്‍ പുറത്തുവിട്ടത്. പ്രശസ്ത സംഗീത സംവിധായകന്‍ ഏ ആര്‍ റഹ്മാനാണ് പട്ടികയില്‍ പത്താം സ്ഥാനത്തുള്ളത്. ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, ദീപിക പദുക്കോണ്‍, ഹൃതിക് റോഷന്‍, പ്രിയങ്ക ചോപ്ര, അക്ഷയ് കുമാര്‍ എന്നിവരാണ് ലിസ്റ്റില്‍ ഇടം നേടിയ മറ്റു താരങ്ങള്‍.


ബ്രിട്ടീഷ് ബോയ്‌ബാന്‍ഡ് വണ്‍ ഡയറക്റ്റര്‍സിന്‍റെ മുന്‍ മെമ്പര്‍ സയാന്‍ മാലികിന്‍റെ കൂടെ നിന്ന് ഷാരൂഖ്‌ ഖാന്‍ പോസ്റ്റ്‌ ചെയ്ത ഫോട്ടോയാണ് ഗോള്‍ഡന്‍ ട്വീറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം ഹിറ്റായ ഹാഷ് ടാഗുകളില്‍ രാഷ്ട്രീയവും, കലയും, വിനോദവും, കായികവുമെല്ലാം ഇടം പിടിച്ചിട്ടുണ്ട്.  ഐ പി എല്‍, സെല്‍ഫി വിത്ത്‌ ഡോട്ടര്‍, ബീഹാര്‍  ഇലെക്ഷന്‍ എന്നിവയാണ് ഇന്ത്യയില്‍  നിന്നും ഏറെ കാലം ട്രെന്‍ഡ് ചെയ്ത ഹാഷ്ടാഗുകള്‍.