ടീമിലെ പതിനേഴാമനു വേണ്ടി ബിസിസിഐ നല്‍കിയത് 2.4 കോടി രൂപ

അന്താരാഷ്ട ക്രിക്കറ്റ് ഭരിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍ (ഐസിസി) നിയമ പ്രകാരം ക്രിക്കറ്റ് ലോകകപ്പ് കളിക്കുന്ന ടീമുകളില്‍ 15 അംഗങ്ങളില്‍...

ടീമിലെ പതിനേഴാമനു വേണ്ടി ബിസിസിഐ നല്‍കിയത് 2.4 കോടി രൂപ

dhawal-kulkarni-1450267808-800

അന്താരാഷ്ട ക്രിക്കറ്റ് ഭരിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍ (ഐസിസി) നിയമ പ്രകാരം ക്രിക്കറ്റ് ലോകകപ്പ് കളിക്കുന്ന ടീമുകളില്‍ 15 അംഗങ്ങളില്‍ കൂടുതല്‍ ഉണ്ടാവാന്‍ പാടുള്ളതല്ല. പക്ഷെ 2015 ലോകകപ്പ് ഓസ്ട്രേലിയയില്‍ നടന്നപ്പോള്‍ ഇന്ത്യന്‍ ടീമിലെ അംഗങ്ങളുടെ എണ്ണം 17 ആയിരുന്നു.

ഇന്ത്യന്‍ ടീമിലെ പതിനേഴാമത്തെ കളിക്കാരനായി ധവാന്‍ കുല്‍ക്കര്‍ണിയെ  നിലനിര്‍ത്തിയത് ഐസിസിക്ക് 2.4 കോടി രൂപ പാരിതോഷികം നല്‍കി.


അന്നത്തെ രേഖകള്‍ പ്രകാരം ടീമിന്‍റെ സപ്പോര്‍ട്ട് സ്റ്റാഫ്‌ എന്ന പേരിലാണ് കുല്‍ക്കര്‍ണിയെ ടീമില്‍ ഉള്‍ക്കൊളിച്ചിരുന്നത്. സജീവമായി ക്രിക്കറ്റില്‍ ഉള്ള ഒരു താരത്തെ എങ്ങനെ ടീമിന്‍റെ സപ്പോര്‍ട്ട് സ്റ്റാഫില്‍ ഉള്‍പ്പെടുത്തും എന്നത് ഒരു ചോദ്യമായി അവശേഷിച്ചിരുന്നു.

ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ബിസിസിഐയുടെ വരവ് ചിലവ് രേഖകള്‍ പ്രകാരം കുല്‍ക്കര്‍ണിയെ ടീമില്‍ നിലനിര്‍ത്താന്‍ ബിസിസിഐ ഐസിസിക്ക് 2.4 കോടി രൂപ പാരിതോഷികം നല്‍കി എന്ന് സൂച്ചിപിക്കുന്നു. ഇതേ കുറിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ വരും ദിവസങ്ങളില്‍ ക്രിക്കറ്റ് ലോകത്തെ ചൂട് പിടിപ്പിക്കും.

Read More >>