ബാര്‍ കേസ് വിധി ചൊവ്വാഴ്ച

സംസ്‌ഥാന സര്‍ക്കാരിന്റെ പുതിയ മദ്യ നയം ചോദ്യം ചെയ്‌ത്‌ ത്രീ സ്‌റ്റാര്‍, ഫോര്‍ സ്‌റ്റാര്‍ ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയിലുള്ള  ബാര്‍ കേസിലെ വിധി ഈ വര...

ബാര്‍ കേസ് വിധി ചൊവ്വാഴ്ച

supremecourt-6301

സംസ്‌ഥാന സര്‍ക്കാരിന്റെ പുതിയ മദ്യ നയം ചോദ്യം ചെയ്‌ത്‌ ത്രീ സ്‌റ്റാര്‍, ഫോര്‍ സ്‌റ്റാര്‍ ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയിലുള്ള  ബാര്‍ കേസിലെ വിധി ഈ വരുന്ന ചൊവാഴ്ച സുപ്രീം കോടതി പുറപ്പെടുവിക്കും.  വാദം കേട്ട സുപ്രീം കോടതി ഡിവിഷന്‍ രണ്ടംഗ ബെഞ്ചിലെ ജഡ്‌ജി വിക്രംജിത്ത്‌ സെന്‍  മുപ്പതിന്‌ വിരമിക്കാന്‍ ഇരിക്കെയാണ്‌ തൊട്ട്‌ തലേ ദിവസം വിധി പറയുന്നത്‌. ഈ സാഹചര്യത്തില്‍ അന്തിമ വിധി പ്രഖ്യാപിക്കാതെ വിശാല ബെഞ്ചിന്റെ പരിഗണനക്ക്‌ ഹര്‍ജി കൈമാറാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.


മദ്യവിൽപന മൗലികാവകാശമല്ലാത്തതിനാൽ ഭരണഘടനയുടെ തുല്യതാ വാദം ബാധകമല്ല എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കണം എന്ന് ഭരണഘടന തന്നെ അനുശാസിക്കുന്നു എന്നും ചൂണ്ടിക്കാട്ടി.

ഫൈവ് സ്റ്റാറുകള്‍ക്ക് മാത്രമായി പ്രവര്‍ത്തനാനുമതി നല്‍കിയ സര്‍ക്കാര്‍ നയം വിവേചനപരമാണെന്ന വാദമാണ് ബാറുടമകള്‍ കോടതിയില്‍ പ്രധാനമായും ഉന്നയിച്ചത്. സംസ്ഥാനത്തെ മദ്യ ഉപഭോഗത്തിന്റെ 80 ശതമാനവും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റുകള്‍ വഴിയാണെന്നും അതിനാല്‍ തന്നെ ബാറുകള്‍ നിര്‍ത്തുന്നത് മദ്യ ഉപഭോഗം കുറയ്ക്കില്ലെന്നും ബാറുടമകള്‍ വാദിച്ചു

ബാര്‍ ഉടമകള്‍ക്കു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്‌തംഗി, ഹരീഷ്‌ സാല്‍വേ തുടങ്ങിയ പ്രമുഖ അഭിഭാഷകര്‍ ഹാജരായപ്പോള്‍ സംസ്‌ഥാന സര്‍ക്കാരിനു വേണ്ടി കപില്‍ സിബലാണ്‌ ഹാജരായത്‌. വാദത്തിനിടെ ബാറുടമകള്‍ക്ക്‌ അനുകൂലവും പ്രതികൂലവുമായ രീതിയില്‍ കോടതിയുടെ ഭാഗത്ത്‌ നിന്നും പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.

Story by
Read More >>