ജനുവരി 8ന്‌ അഖിലേന്ത്യാ ബാങ്ക്‌ പണിമുടക്ക്‌

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ ആൾ ഇന്ത്യ ബാങ്ക്‌ എംപ്ലോയീസ്‌ അസോസിയേഷൻ ആഹ്വാന പ്രകാരം ജനുവരി എട്ടിന്‌ ബാങ്ക്‌ ജീവനക്കാർ പണിമുടക്കും.അസോസിയേറ്റ്...

ജനുവരി 8ന്‌ അഖിലേന്ത്യാ ബാങ്ക്‌ പണിമുടക്ക്‌

strike

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ ആൾ ഇന്ത്യ ബാങ്ക്‌ എംപ്ലോയീസ്‌ അസോസിയേഷൻ ആഹ്വാന പ്രകാരം ജനുവരി എട്ടിന്‌ ബാങ്ക്‌ ജീവനക്കാർ പണിമുടക്കും.

അസോസിയേറ്റ് ബാങ്കുകളില്‍ സേവന കരാര്‍ ലംഘനങ്ങള്‍ അവസാനിപ്പിക്കുക, ആശ്രിത നിയമന പദ്ധതി നടപ്പാക്കുക, ലയന നീക്കങ്ങൾ പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കപ്പെടുന്നത്. പണിമുടക്കിന്‌ മുന്നോടിയായി നാളെ എസ്ബിടി ഹെഡ്‌ ഓഫീസിനു മുന്നിലും ജില്ലാ-ടൗൺ കേന്ദ്രങ്ങളിലും ജീവനക്കാർ പ്രകടനം നടത്തും.

പൊതുമേഖലാ-സ്വകാര്യ-വിദേശ വാണിജ്യബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും. ഡിസംബര്‍ 30ന് പ്രകടനവും ജനുവരി അഞ്ചിന് ധര്‍ണയും നടക്കും. പ്രശ്ന പരിഹാരമുണ്ടായില്ളെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും എഐബിഇഎ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ എസ്‌ കൃഷ്ണ അറിയിച്ചു.

Read More >>