ബാഹുബലി 2; ചിത്രീകരണം കണ്ണൂരിലും

250 കോടി മുതല്‍ മുടക്കില്‍ ഇറങ്ങി സൂപ്പര്‍ ഹിറ്റായി മാറിയ ബാഹുബലി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രധാന ഭാഗങ്ങള്‍ കണ്ണൂരിന്റെ വിവിധ...

ബാഹുബലി 2; ചിത്രീകരണം കണ്ണൂരിലും

maxresdefault

250 കോടി മുതല്‍ മുടക്കില്‍ ഇറങ്ങി സൂപ്പര്‍ ഹിറ്റായി മാറിയ ബാഹുബലി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രധാന ഭാഗങ്ങള്‍ കണ്ണൂരിന്റെ വിവിധ പ്രദേശങ്ങളില്‍ ചിത്രീകരിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ ആതിരപള്ളി വെള്ളചാട്ടം ഒരു പ്രധാന ലൊക്കേഷന്‍ ആയിരുന്നു.

ചരിത്രമുറങ്ങുന്ന കണ്ണൂര്‍ സെന്റ്‌ ആഞ്ചലോസ്‌ കോട്ട മുഖ്യ ചിത്രീകരണ കേന്ദ്രമായേക്കും. ഇതിനുമുന്നോടിയായി കാമറാമാന്‍ സെന്തില്‍ കുമാറും സംഘവും കണ്ണൂരിലെത്തി വിവിധ ലൊക്കേഷനുകള്‍ കണ്ടെത്തി.

250 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ബാഹുബലിയുടെ ആദ്യ ഭാഗം 500 കോടി ക്ലബ്ബില്‍ കടന്നിരുന്നു. 2016 പകുതിയോടെ ബാഹുബലി 2 റിലീസ്‌ ആകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. രണ്ടാം ഭാഗത്തില്‍ അനുഷ്‌കയായിരിക്കും പ്രഭാസിന്റെ നായികയായെത്തുന്നത്‌.

നിലവില്‍ ഹൈദരാബാദിലാണ്‌ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്‌. ഇതിനുശേഷം അധികം വൈകാതെ തന്നെ സംഘം ചിത്രീകരണത്തിനായി കണ്ണൂരിലെത്തുമെന്നാണ്‌ സൂചന.