ഉമ്മന്‍ ചാണ്ടിയെ പിന്തുണച്ച് ആന്റണി

തിരുവനന്തപുരം : സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് വിധേയനായ മുഖ്യമന്ത്രിക്ക് എ.കെ. ആന്റെണിയുടെ പിന്തുണ. പ്രതിപക്ഷത്തിന്റെ...

ഉമ്മന്‍ ചാണ്ടിയെ പിന്തുണച്ച് ആന്റണി

ak antony

തിരുവനന്തപുരം : സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് വിധേയനായ മുഖ്യമന്ത്രിക്ക് എ.കെ. ആന്റെണിയുടെ പിന്തുണ. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും കൊലക്കേസ് പ്രതിയുടെ വാക്കുകളാണ് പ്രതിപക്ഷം ആയുധമാക്കി ഉന്നയിക്കുന്നതെന്നും ആന്റണി. പ്രതിപക്ഷത്തോടു സഹതാപമാണെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി ആരോപണങ്ങള്‍ക്കു പുറമെ ലൈംഗിക ആരോപങ്ങളും മുഖ്യമന്ത്രിക്കെതിരെ ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്ക് പിന്തുണ നല്‍കിയ ആന്റണി മാധ്യമ പ്രവര്‍ത്തകര്‍ ഗൃഹപാഠം ചെയ്യണമെന്നും ഉപദേശിച്ചു. വെള്ളാപ്പള്ളിയുടെ പാര്‍ട്ടി യു.ഡി.എഫ്‌ന് വെല്ലുവിളി അല്ലെന്നും ആന്റണി പറഞ്ഞു.