യന്തിരന്‍ 2 ചിത്രീകരണം ആരംഭിച്ചു, വില്ലന്‍ അക്ഷയ് കുമാര്‍

രജനീകാന്തിനെ നായകനാക്കി ശങ്കർ  450 കോടി മുതല്‍മുടക്കില്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം യന്തിരൻ 2വില്‍ വില്ലനായി എത്തുന്നത് ബോളിവുഡിലെ ആക്ഷന്‍...

യന്തിരന്‍ 2 ചിത്രീകരണം ആരംഭിച്ചു, വില്ലന്‍ അക്ഷയ് കുമാര്‍

enthiran-2-team.jpg.image.784.410

രജനീകാന്തിനെ നായകനാക്കി ശങ്കർ  450 കോടി മുതല്‍മുടക്കില്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം യന്തിരൻ 2വില്‍ വില്ലനായി എത്തുന്നത് ബോളിവുഡിലെ ആക്ഷന്‍ ഹീറോ അക്ഷയ് കുമാര്‍. ഖാൻ ത്രയങ്ങൾ കഴിഞ്ഞാൽ ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടനാണ് അക്ഷയ് കുമാര്‍. ആമി ജാക്സൺ ആണ് യന്തിരൻ 2വിൽ നായിക. 

നേരത്തെ ഹോളിവുഡ് സൂപ്പർതാരം അർണോൾഡിനെ ഈ വേഷത്തിന് വേണ്ടി സമീപിച്ചിരുന്നെങ്കിലും തിരക്കഥയിലെ പോരായ്മകള്‍ ചൂണ്ടി കാട്ടി  അർണോൾഡ് ആ ക്ഷണം നിരസിച്ചു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രമെന്ന വിശേഷണത്തോടെയെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു.

ലൈക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത്  എ ആർ റഹ്മാൻ. ഛായാഗ്രഹണം നിരവ് ഷാ.