കേരള ഗവര്‍ണര്‍ ഓടിയെത്തും മുന്‍പ് വിമാനം പറന്നുയര്‍ന്നു

കൊച്ചി: കൊച്ചി  അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ പോകാനായി എത്തിയ കേരള ഗവര്‍ണും...

കേരള ഗവര്‍ണര്‍ ഓടിയെത്തും മുന്‍പ് വിമാനം പറന്നുയര്‍ന്നു

image

കൊച്ചി: കൊച്ചി  അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ പോകാനായി എത്തിയ കേരള ഗവര്‍ണും സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ പി. സദാശിവത്തെ കയറ്റത്തെ വിമാനം പറന്നു അകലുകയായിരുന്നു. മുന്‍കൂട്ടി ബോര്‍ഡിങ് പാസ് എടുത്തിരുന്നിട്ടും ഗവര്‍ണറെ കാക്കാതെ വിമാനം പറന്നു അകലുകയായിരുന്നു.എയര്‍ ഇന്ത്യയുടെ എ.എല്‍ 048 വിമാനത്തിലാണ്‌ ഗവര്‍ണറുടെ യാത്ര നിശ്ചയിച്ചിരുന്നത്.


രാത്രി 9.10ന് ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലെത്തി 9.50ന് തിരുവനന്തപുരത്തേയ്ക്ക് പോകേണ്ട വിമാനം കഴിഞ്ഞ ദിവസം രാത്രി 10.57നാണ് കൊച്ചിയില്‍ എത്തിയത്. തുടര്‍ന്ന് 11.32 ന് തിരുവനന്തപുരത്തേക്കും അത് പോയി.

ഗവര്‍ണറുടെ യാത്രയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ കളക്ടറേറ്റില്‍ നിന്ന് പ്രോട്ടോകോള്‍ ഓഫീസര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇദ്ദേഹം ഗവര്‍ണര്‍ക്ക്‌ ഉള്ള ബോര്‍ഡിംഗ് പാസും എടുത്ത് വച്ചിരുന്നു. പക്ഷെ വിമാനം പറക്കാന്‍ ഉള്ള നിര്‍ദ്ദേശം നല്‍കി വിമാനത്തില്‍ പ്രവേശിക്കാനുള്ള ഗോവണിയും എടുത്ത് മാറ്റിയ ശേഷമാണ് ഗവര്‍ണര്‍ എയര്‍പോര്‍ട്ടില്‍ എത്തിയത് എന്ന് വിമാനത്താവള അധികൃതര്‍ പറയുന്നു.

മുമ്പും ഈ അനുഭവങ്ങള്‍ എയര്‍ ഇന്ത്യയില്‍ നിന്ന്‌ ഗവര്‍ണര്‍മാര്‍ക്ക്‌ ഉണ്ടായിട്ടുണ്ട് എന്നും യാത്രാവിവരം മുന്‍കൂട്ടി അറിയിച്ചിരുന്നിട്ടും ഗവര്‍ണറെ മനഃപൂര്‍വം വിമാനത്തില്‍ കയറ്റാതിരിക്കുകയായിരുന്നെന്ന് രാജ്ഭവന്‍ ഓഫീസ് പറയുന്നു. ഈ വിഷയത്തില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്ത് നല്‍കുമെന്നും ഗവര്‍ണറുടെ ഓഫീസ് അറയിച്ചു.

ഗവര്‍ണര്‍ എത്തിയ വിവരം എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജരും എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജരും പൈലറ്റിനെ അറിയിച്ചിട്ടും വിമാനം പറന്നു ഉയര്‍ന്നത് ഗവര്‍ണറെ മനപ്പൂര്‍വ്വം അപമാനിക്കാന്‍ വേണ്ടിയാണ് എന്നും ഗവര്‍ണറുടെ ഓഫീസ് ആരോപിക്കുന്നു. സംഭവത്തില്‍ എയര്‍ ഇന്ത്യയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും അന്വേഷണം നടത്തും.