സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ശനിയാഴ്ച്ച തുടക്കം

കോഴിക്കോട് : 59ാമതു സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കു ശനിയാഴ്ച്ച തുടക്കമാകും. ഇരുപത്തൊന്നു വര്‍ഷത്തിനുശേഷം എത്തുന്ന കൗമാര കായികമേളയെ വരവേല്‍ക്കാന്‍...

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ശനിയാഴ്ച്ച തുടക്കം

59th school sports meet

കോഴിക്കോട് : 59ാമതു സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കു ശനിയാഴ്ച്ച തുടക്കമാകും. ഇരുപത്തൊന്നു വര്‍ഷത്തിനുശേഷം എത്തുന്ന കൗമാര കായികമേളയെ വരവേല്‍ക്കാന്‍ കോഴിക്കോട് നഗരം ഒരുങ്ങി. മെഡിക്കല്‍ കോളെജിലെ ഒളിംപ്യന്‍ റഹ്മാന്‍ സിന്തറ്റിക് ട്രാക്കില്‍ ഡിസംബര്‍ അഞ്ചുമുതല്‍ എട്ടുവരെ നടക്കുന്ന കായികമേളയില്‍ 2650 കായികതാരങ്ങളാണ് പങ്കെടുക്കുന്നത്. ആറു വിഭാഗങ്ങളിലായി 95 ഇനങ്ങളിലാണ് മത്സരം.

അഞ്ചിന് രാവിലെ ഒമ്പതുമണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ വിശ്വലത പതാക ഉയര്‍ത്തും. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തോടെ മത്സരങ്ങള്‍ക്ക് തുടക്കമാവും. വൈകിട്ട് മൂന്നരയ്ക്ക് വിദ്യാഭ്യാസവകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന കായികവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 59ാമത് മേളയുടെ പ്രതീകമായി 59 വെള്ളരിപ്രാവുകളെ ആകാശത്ത് പറത്തും.


അധ്യാപകരും വോളണ്ടിയര്‍മാരും പരിശീലകരും ഔദ്യോഗിക ഭാരവാഹികളും ഉള്‍പ്പെടെ അയായിരത്തോളംപേര്‍ മേളയ്‌ക്കെത്തുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. തിരുവനന്തപുരത്തുനിന്നും വ്യാഴാഴ്ച ആരംഭിക്കുന്ന ദീപശിഖാപ്രയാണത്തിന് വെള്ളിയാഴ്ച ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ബാലകൃഷ്ണന്‍ വാഴയിലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തൊണ്ടയാട് ജംക്ഷനില്‍നിന്നു നൂറുകണക്കിന് അത്‌ലറ്റുകളുടെ അകമ്പടിയോടെ സ്റ്റേഡിയത്തില്‍ എത്തുന്ന ദീപശിഖ ഒളിംപ്യന്‍ പി.ടി. ഉഷ ഏറ്റുവാങ്ങും.

Read More >>