മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135 അടി : ഉന്നതാധികാരസമിതി പരിശോധിക്കും

ഇടുക്കി : മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 135 അടിയായി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ നിരപ്പുയരാനും സാധ്യത....

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135 അടി : ഉന്നതാധികാരസമിതി പരിശോധിക്കും

mullaperiyar dam

ഇടുക്കി : മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 135 അടിയായി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ നിരപ്പുയരാനും സാധ്യത. ജലനിരപ്പ് ഉയര്‍ന്ന സാഹര്യത്തില്‍ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാരസമിതി ഡാം സന്ദര്‍ശിക്കും. ഈ മാസം 30നാണു സന്ദര്‍ശനം. മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിന്റെ തീരത്തു കഴിയുന്നവര്‍ ആശങ്കയിലാണ്. ഇന്നലെ ഉച്ചയോടെയാണു ജലനിരപ്പ് 135 അടിയിലെത്തിയത്.

വെള്ളിയാഴ്ച്ച രാവിലെ വരെയും 133.1 അടിയായിരുന്ന ജലനിരപ്പ് വൃഷ്ടിപ്രദേശത്തു പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്നു കുതിച്ചുയരുകയായിരുന്നു. മണിക്കൂറുകള്‍ കൊണ്ട് രണ്ടയടിയോളം ജലനിരപ്പ് ഉയരാനുള്ള വെള്ളമാണ് ഡാമിലേക്കെത്തിയത്. തമിഴ്‌നാട് വെള്ളംകൊണ്ടുപോകുന്നത് ഏതാണ്ട് പൂര്‍ണമായും നിര്‍ത്തിവച്ചതുംജലനിരപ്പ് പെട്ടന്നുയരാന്‍ കാരണമായി. സെക്കന്‍ഡില്‍ 500 ഘനയടി വെള്ളം മാത്രമാണ് ഇപ്പോള്‍ തമിഴ്‌നാട് കൊണ്ടുപോകുന്നത്. ഇതിന്റെ പത്തിരട്ടിയോളം അളവില്‍ 4500 ഘനയടിയോളം വെള്ളം ഒരു സെക്കന്‍ഡില്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നു. വ്യാഴാഴ്ച്ച രാത്രിയും വെള്ളിയാഴ്ച്ച പുലര്‍ച്ചയും വൃഷ്ടിപ്രദേശത്തു തകര്‍ത്തുപെയ്ത മഴയില്‍ നീരൊഴുക്ക് ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തു.


മുല്ലപ്പെരിയാറില്‍നിന്നു കൊണ്ടുപോകുന്ന ജലം സംഭരിക്കുന്ന വൈഗ അണക്കെട്ടിന്റെ ജലനിരപ്പ് 61 അടി കഴിഞ്ഞു. തമിഴ്‌നാട്ടിലും മഴ ശക്തമായതിനാല്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകാനും സാധ്യതയില്ല. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി പിന്നിട്ടാല്‍ സുപ്രീം കോടതി വ്യവസ്ഥകള്‍ പ്രകാരം വെള്ളം കേരളത്തിലേക്ക് ഒഴുക്കാനുള്ള തീരുമാനം എടുക്കാം. ഡാമിന്റെ സുരക്ഷയെക്കരുതി തീരവാസികള്‍ ആശങ്കയിലാണ്.

കേന്ദ്ര ജലകമ്മിഷന്‍ അംഗം എല്‍. എ. വി. നാഥന്‍ അധ്യക്ഷനായസമിതിയാണു പരിശോധനയ്ക്ക് എത്തുന്നത്. സംഘത്തില്‍ കേരളത്തിന്റെയും ത്മിഴ്‌നാടിന്റെ്‌യും രണ്ടു പ്രതിനിധികള്‍ ഉണ്ടാകും. ഡാമിന്റെ ഷട്ടറുകളുടെ പ്രവര്‍ത്തനവും നവംബര്‍ 30ലെ സന്ദര്‍ശനത്തില്‍ പരിശോധിക്കും.

Read More >>