ബ്ലാസ്റ്റേഴ്സ് വീണ്ടും തോറ്റു

ന്യൂയോര്‍ക്ക്:  ഓള്‍ സ്റ്റാര്‍ക് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ബ്ലാസ്റ്റേഴ്സ് ടീം തോറ്റു. ഇതോടെ വോണ്‍...

ബ്ലാസ്റ്റേഴ്സ് വീണ്ടും തോറ്റു

sachin1-s_647_111215093652

ന്യൂയോര്‍ക്ക്:  ഓള്‍ സ്റ്റാര്‍ക് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ബ്ലാസ്റ്റേഴ്സ് ടീം തോറ്റു. ഇതോടെ വോണ്‍ വാറിയേഴ്സ് പരമ്പര 3-0ന് തൂത്തുവാരി. അഞ്ചു വിക്കറ്റിനായിരുന്നു വാറിയേഴ്സിന്റെ ജയം.അവസാന മത്സരത്തില്‍ ആദ്യം ബാറ്റ്ചെയ്ത ബ്ലാസ്റ്റേഴ്സ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്ണെടുത്തു. സച്ചിന്‍ (27 പന്തില്‍ 56), സൗരവ് ഗാംഗുലി (37 പന്തില്‍ 50), മഹേള ജയവര്‍ധനെ (18 പന്തില്‍ 41), കാള്‍ ഹൂപ്പര്‍ (22 പന്തില്‍ 33*), വിരേന്ദര്‍ സെവാഗ് (15 പന്തില്‍ 27) എന്നിവര്‍ ബ്ലാസ്റ്റേഴ്സിനായി തിളങ്ങി.മറുപടിക്കെത്തിയ വാറിയേഴ്സ് കുമാര്‍ സങ്കക്കാര (21 പന്തില്‍ 42), റിക്കി പോണ്ടിങ് (25 പന്തില്‍ 43*), ജാക് കാലിസ് (23 പന്തില്‍ 47) എന്നിവരിലൂടെ ഒരു പന്ത് ശേഷിക്കെ ജയം പൂര്‍ത്തിയാക്കി. കാലിസാണ് മാന്‍ ഓഫ് ദി മാച്ച്. സങ്കക്കാര മാന്‍ ഓഫ് ദി സീരീസും.Story by