വെള്ളാപ്പള്ളിയെ എട്ടുകാലി മമ്മൂഞ്ഞാക്കി വിഎസ്

തിരുവനന്തപുരം : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എട്ടുകാലി മമ്മൂഞ്ഞെന്ന് വിളിക്കാതെ വിളിച്ച് പ്രതിപക്ഷനേതാവ് വി. എസ്....

വെള്ളാപ്പള്ളിയെ എട്ടുകാലി മമ്മൂഞ്ഞാക്കി വിഎസ്

vs vellappally

തിരുവനന്തപുരം : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എട്ടുകാലി മമ്മൂഞ്ഞെന്ന് വിളിക്കാതെ വിളിച്ച് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനനന്ദന്‍. 'ഗൗരിക്കുട്ടിയെന്ന ആന ഗര്‍ഭം ധരിച്ചാല്‍ അതും ഞമ്മളാ എന്നു പറയുന്ന ബഷീറിന്റെ കഥാപാത്രമുണ്ടല്ലോ.. ആ കഥാപാത്രത്തോട് വിഎസ് അയാളെ ഉപമിച്ചതായി നിങ്ങള്‍ നടേശനോടു പറയണം.' ഇതായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള വിഎസിന്റെ പ്രതികരണം. എന്തും ഏറ്റെടുക്കുന്ന നിലയിലാണു വെള്ളാപ്പള്ളി നടേശനെന്നും വിഎസ്. തന്റെ സമത്വ മുന്നേറ്റ യാത്രയോടെ വിഎസ് ഉയര്‍ത്തെഴുന്നേറ്റു എന്ന വെള്ളാപ്പള്ളിയുടെ പ്രസ്ഥാവനയോടു പ്രതികരിക്കുകയായിരുന്നു വിഎസ്.


സമത്വ മുന്നേറ്റ യാത്രയോടെ വിഎസ്-വെള്ളാപ്പള്ളി വാക്‌പോര് മറ്റൊരു തലത്തില്‍ എത്തിനില്‍ക്കുകയാണ്. അതിരൂക്ഷമായ ഭാഷയിലാണ് ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന വെള്ളാപ്പള്ളി വിരുദ്ധ കണ്‍വെന്‍ഷനില്‍ വിഎസ് സംസാരിച്ചത്. ആര്‍എസ്എസിന്റെ ഷാളുമണിഞ്ഞു നടത്തുന്ന ജാഥ ആറ്റിങ്ങലില്‍ എത്തുമ്പോള്‍ വെള്ളാപ്പള്ളിക്കു നിക്കറും വെള്ള ഉടുപ്പും മാത്രമേ കാണുകയുള്ളുവെന്നാണ് വിഎസ് പറഞ്ഞത്. ജാഥ ശംഖുമുഖത്തു അവസാനിക്കുമ്പോള്‍ നാണക്കേടിന്റെ അവസാനത്തില്‍ നടേശന്‍ എത്തും. അതോടെ വെള്ളാപ്പള്ളി ശുംഖുമുഖത്തു ജലസമാധിയാകും. അപ്പോള്‍ കൂടെയുള്ള അണികള്‍ക്കു ശുഭം എന്നു പറയേണ്ട അവസ്ഥ വരുമെന്നും വിഎസ്. എസ്എന്‍ഡിപിയുടെ കോളെജുകളില്‍ അധ്യാപകരെയും അനധ്യാപകരെയും നിയമിച്ച വകയിലും മൈക്രോ ഫിനാന്‍സ് വഴിയും 5015 കോടി രൂപയാണ് നടേശന്റെ കയ്യിലുള്ളത്. തിരുവനന്തപുരത്ത് എത്തുമ്പോള്‍ ആ പണം ഉമ്മന്‍ ചാണ്ടിയെ ഏല്‍പ്പിക്കണം, കാരണം അതു കോഴപ്പണമാണെന്നും വിഎസ് പറഞ്ഞിരുന്നു.

വിഎസിന്റെ വിമര്‍ശത്തെ കാലുപൊള്ളിയ കുരങ്ങന്റെ ചാട്ടം പോലെ എന്നാണ് വെള്ളാപ്പള്ളി നടേശന്‍ ഇന്നലെ വിശേഷിപ്പിച്ചത്. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റിനു വിധേയനാക്കിയ ആളാണ് വിഎസ്. സമാധിയായിക്കിടന്ന അദ്ദേഹം ഇപ്പോള്‍ സമത്വ മുന്നേറ്റ ജാഥ എന്നു കേട്ടപ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. എന്തെങ്കിലുമൊക്കെപ്പറഞ്ഞു ജനശ്രദ്ധ നേടുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഭൂരിപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ചു പറയുമ്പോള്‍ ജാതി, കാവി, നിക്കര്‍, ബനിയന്‍ എന്നിങ്ങനെ ബാലിശമായ കാര്യങ്ങള്‍ ഉന്നയിച്ച് അവഗണിക്കാനാണു ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Read More >>