ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ നടപടി ; ഐക്യരാഷ്ട്രസഭയുടെ അംഗീകാരവും

യു.എന്‍. : ഇസ്ലാമിക് സ്റ്റേറ്റിനെ നേരിടുന്നതിന് ലോകരാഷ്ട്രങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ പിന്തുണയും. പാരീസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന...

ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ നടപടി ; ഐക്യരാഷ്ട്രസഭയുടെ അംഗീകാരവും

un security council
യു.എന്‍. : ഇസ്ലാമിക് സ്റ്റേറ്റിനെ നേരിടുന്നതിന് ലോകരാഷ്ട്രങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ പിന്തുണയും. പാരീസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സുരക്ഷാസമിതിയാണ് ഇതില്‍ പ്രമേയം പാസാക്കിയത്. പാരിസില്‍ 129 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണ പരമ്പര നടത്തിയ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നു പ്രമേയം. ഐഎസിനെതിരെ പൊരുതാന്‍ അംഗരാജ്യങ്ങളുടെ പിന്തുണ ആവശ്യപ്പെടുന്ന പ്രമേയം ഫ്രാന്‍സാണ് അവതരിപ്പിച്ചത്. അംഗങ്ങള്‍ ഏകകണ്ഠമായാണ് ഇത് അംഗീകരിച്ചത്.

224 പേരുടെ ജീവനെടുത്ത റഷ്യന്‍ വിമാനാപകടത്തിനും 37 പേര്‍ കൊല്ലപ്പെട്ട ലെബനനിലെ ബോംബ് സ്‌ഫോടനത്തിനും ഉത്തരവാദികള്‍ ഐഎസ് ആണ്. ടുണീഷ്യയിലും തുര്‍ക്കിയിലും അംഗാരയിലുമുള്‍പ്പെടെ ഒട്ടേറെ സ്ഥലങ്ങളില്‍ ഐഎസ് ആക്രമണങ്ങള്‍ നടത്തി. ലോകത്തിന് ഭീഷണിയായി മാറിയ ഐഎസിന്റെ സുരക്ഷിത താവളങ്ങള്‍ തകര്‍ക്കാന്‍ ഓരോ രാജ്യവും ആവശ്യമായ നടപടികളെടുക്കണമെന്നാണ് സുരക്ഷാസമിതി ആവശ്യപ്പെട്ടത്. ഭീകരാക്രമണം തടയാന്‍ രാജ്യങ്ങള്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്നും യുഎന്‍ പ്രമേയം ആവശ്യപ്പെടുന്നു.

പാരിസ് ആക്രമണത്തിനു പിന്നാലെ ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന വിലയിരുത്തലിനേത്തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് യുഎന്‍ അംഗരാജ്യങ്ങള്‍ ഐഎസിനെതിരെ നടപടി ശക്തമാക്കുന്നത്. പാരിസ് ആക്രമണത്തില്‍ പങ്കാളികളായവരില്‍ പ്രമുഖര്‍ ബ്രസല്‍സില്‍ നിന്നുള്ളവരാണ്. ആക്രമണ സംഘത്തിലെ രക്ഷപ്പെട്ട ഒരാളായ ലാ അബ്ദെലസാം തിരിച്ച് ബ്രസല്‍സിലെത്തിയേക്കാമെന്നും കൂടുതല്‍ തിരിച്ചടിക്കു സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു.
അതിനിടെ പാരിസില്‍ സ്‌ഫോടനം നടത്തിയവര്‍ക്കുവേണ്ടിയുള്ള തിരച്ചിലിനിടെ വനിതാ ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചതല്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്ക് തീവ്രവാദ സംഘടനയുമായി ബന്ധമില്ലെന്നും അവര്‍ കീഴടങ്ങാന്‍ ശ്രമിക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായതെന്നും ബിബിസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More >>