സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികച്ച് ഭരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: അധികാരത്തില്‍ വരുമ്പോള്‍ തന്റെ സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികച്ച് ഭരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി....

സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികച്ച് ഭരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല: ഉമ്മന്‍ ചാണ്ടി

oomman chandi

തിരുവനന്തപുരം: അധികാരത്തില്‍ വരുമ്പോള്‍ തന്റെ സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികച്ച് ഭരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനങ്ങളും കോണ്‍ഗ്രസിനും യു.ഡി.എഫും നല്‍കിയ നിര്‍ലോഭമായ പിന്തുണയാണ് ഇതിനു കാരണം. എന്തൊക്കെ വിവാദങ്ങളുണ്ടായാലും ജനങ്ങള്‍ക്ക് സത്യമറിയാം. ഇതാണ് തന്‍റെ സര്‍ക്കാരിനെ കഴിഞ്ഞ അഞ്ചു വര്ഷം നയിച്ചത്. ബാര്‍ കോഴ ആരോപണം ഉയര്‍ന്നപ്പോ ഉണ്ടായിരുന്ന അതെ നിലപാടാണ് ഇപ്പോഴും തനിക്കു ഉള്ളത്. കെ.എം മാണി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇപ്പോഴും അതേ നിലപാട് തന്നെയാണ്.


കെ എം മണി സ്വന്തം തീരുമാനപ്രകാരമാണ് രാജി വെച്ചത്. അദ്ദേഹം രാജിവച്ചതില്‍ തനിക്ക് ദുഃഖമുണ്. മുമ്പ് ഓഫീസില്‍ ചെലവഴിക്കാന്‍ കൂടുതല്‍ സമയം ലഭിച്ചിരുന്നു. ജനങ്ങള്‍ക്കുവേണ്ടി സമയം നീക്കിവയ്ക്കാനാവുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തനിക്കതിന് വളരെ കുറച്ച് സമയം മാത്രമേ ലഭിക്കുന്നുള്ളൂ. ധനകാര്യത്തിന്റെ ചുമതലകൂടി ലഭിച്ചത് അധിക ഭാരമാണ്. ഇടതുപക്ഷ ഭരണത്തില്‍നിന്നും തികച്ചും വ്യത്യസ്തമാണ് തന്റെ ഭരണമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Story by