തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ചചെയ്യാന്‍ ഇന്ന് യുഡിഎഫ് യോഗം ചേരും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാന്‍ ഇന്ന് വൈകിട്ട് അഞ്ചിന് ക്ലിഫ് ഹൗസില്‍ യുഡിഎഫ് യോഗം ചേരും. കെഎം മാണി ധനമന്ത്രി സ്ഥാനം രാജ...

തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ചചെയ്യാന്‍ ഇന്ന് യുഡിഎഫ് യോഗം ചേരുംUDF

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാന്‍ ഇന്ന് വൈകിട്ട് അഞ്ചിന് ക്ലിഫ് ഹൗസില്‍ യുഡിഎഫ് യോഗം ചേരും. കെഎം മാണി ധനമന്ത്രി സ്ഥാനം രാജി വെച്ച ശേഷമുള്ള ആദ്യ യോഗമാണ് ഇന്നത്തേത്. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് പ്രധാനലക്ഷ്യം. കോണ്‍ഗ്രസിനെതിരെ വിവിധ ഘടകക്ഷികള്‍ യോഗത്തില്‍ കടുത്ത വിമര്‍ശനം ഉന്നയിക്കാനാണ് സാധ്യത. തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടാവാതിരുന്നതിന് കാരണം യു.ഡി.എഫിലെ അനൈക്യമാണെന്ന് ജനതാദള്‍ (യു) സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തിയതായി സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ ഇന്നലെ പറഞ്ഞിരുന്നു. മുസ്ലീം ലീഗ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ക്കും സമാനമായ വിമര്‍ശനം ഉണ്ട്. മലപ്പുറം ഉള്‍പ്പടെയുള്ള മുസ്ലീം ലീഗ് ശക്തികേന്ദ്രങ്ങളില്‍ പലയിടത്തും കോണ്‍ഗ്രസ്സ് സൗഹൃദ മത്സരത്തിനു മുതിര്‍ന്നത് മുസ്ലീം ലീഗിന്‍റെ പരാജയത്തിനു കാരനായ്‌ എന്ന വിമര്‍ശനം ലീഗ് നെതിര്‍ത്വം നേരത്തെ ഉന്നയിച്ചിരുന്നു.


ആര്‍എസ്പിയും മറ്റു ചെറു പാര്‍ട്ടികളും മുന്നണിക്കുള്ളില്‍ അതൃപ്തരാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് ആര്‍എസ്പി ആരോപിച്ചിരുന്നു. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും കടുത് പരാജയമേറ്റതിന് കാരണം യുഡിഎഫിലെ ഏകോപനമില്ലായ്മയാണെന്ന് ആര്‍എസ്പിയും കുറ്റപ്പെടുത്തിയിരുന്നു. കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ ക്ക് ഡപ്യുട്ടീ സ്പീക്കര്‍ സ്ഥാനം നല്‍കാമെന്നു യു ഡി എഫ് പ്രവേശനസമയത്ത് കോണ്‍ഗ്രസ്സ് വാഗ്ദാനം ചെയ്തിരുന്നു എങ്കിലും ഇതുവരെ അത് നല്‍കാന്‍ തയ്യാറായിട്ടില്ല.ഇതും ഇന്ന് നടക്കുന്നയോ യോഗത്തില്‍ ചര്‍ച്ചയാകും

ബാര്‍ കോഴക്കേസില്‍ ഇരട്ട നീതിയാണുണ്ടായതെന്ന് നേരത്ത തന്നെ കേരള കോണ്‍ഗ്രസ് എം ആരോപിച്ചിരുന്നു. ഇതും ഇന്നത്തെ മുന്നണി യോഗത്തില്‍ ചര്‍ച്ചയാകാനാണ് സാധ്യത.

Read More >>