കോഴിക്കോട്ടെ അഴുക്കുചാല്‍ ദുരന്തം : മൂന്നുപേര്‍ കസ്റ്റഡിയില്‍

കോഴിക്കോട് : ഓട വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചു മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. കരാര്‍ ജോലിയെടുത്ത കമ്പനിയിലെ...

കോഴിക്കോട്ടെ അഴുക്കുചാല്‍ ദുരന്തം : മൂന്നുപേര്‍ കസ്റ്റഡിയില്‍accident

കോഴിക്കോട് : ഓട വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചു മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. കരാര്‍ ജോലിയെടുത്ത കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണു മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്.
ചെന്നൈ കേന്ദ്രമായ ശ്രീരാം ഇ പി സിയിലെ പ്രോജക്റ്റ് മാനേജര്‍ ശെല്‍വ കുമാര്‍, സൈറ്റ് എന്‍ജിനീയര്‍ രഘു റെഡ്ഡി, സേഫ്റ്റി ഓഫിസര്‍ അലോക് ആന്റണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് ഇന്നു വൈകുന്നേരത്തോടെ ഉണ്ടായേക്കാം. അസ്വഭാവിക മരണത്തിനു കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ ശ്രീറാം ജെപിസി കമ്പനി കരാറെടുത്ത ജില്ലയിലെ മുഴുവന്‍ അഴുക്കുചാല്‍ നിര്‍മാണവും നിര്‍ത്തിവയ്ക്കാനും തൊഴില്‍വകുപ്പ് ഉത്തരവിട്ടു.


തളി ജയ ഓഡിറ്റോറിയത്തിനു സമീപമുള്ള ഭൂഗര്‍ഭ അഴുക്കുചാലിലെ മാന്‍ ഹോളില്‍ ഇറങ്ങിയ നരസിംഹം, ഭാസ്‌ക്കര്‍ എന്നീ ആന്ധ്ര സ്വദേശികളും ഇവരെ രക്ഷിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവര്‍ നൗഷാദുമാണ് മരിച്ചത്. മാന്‍ഹോളില്‍ ആദ്യം ഇറങ്ങിയ തൊഴിലാളി കുഴഞ്ഞുവീഴുന്നതുകണ്ട് രണ്ടാമത്തെയാളും ഇറങ്ങി. ഇവരെ രക്ഷിക്കാനിറങ്ങിയ നൗഷാദിന്റെ കാലില്‍ പിടിച്ച് തൊഴിലാളികളില്‍ ഒരാള്‍ ഉയരാന്‍ ശ്രമിച്ചതോടെ നൗഷാദും മാന്‍ഹോളിലേക്കു വീഴുകയായിരുന്നു. 12 അടി താഴ്ചയുള്ള മാന്‍ഹോളില്‍ ഒരു മീറ്ററിലധികം അഴുക്കുവെള്ളവും നിറഞ്ഞു കിടക്കുന്നുണ്ടായിരുന്നു. യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് തൊഴിലാളികള്‍ അഴുക്കുചാലില്‍ ഇറങ്ങിയത്. വിഷവാതകം ഉണ്ടോ എന്നു പരിശോധിക്കാനുള്ള ലളിതമായ മുന്‍കരുതല്‍ പോലും ഇവര്‍ എടുത്തിരുന്നില്ലെന്നാണു ദൃക്‌സാക്ഷികള്‍ പറയുന്നത്.

Read More >>