മാലിയില്‍ ഭീകരാക്രമണം : 20 ഇന്ത്യക്കാരടക്കം 170 ബന്ദികള്‍

മാലി : പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയുടെ തലസ്ഥാനമായ ബാമാക്കോയില്‍ ഭീകരാക്രമണം. റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് ആക്രമണം നടന്നത്. മൂന്നുപേര്‍...

മാലിയില്‍ ഭീകരാക്രമണം : 20 ഇന്ത്യക്കാരടക്കം 170 ബന്ദികള്‍

terror attack mali

മാലി : പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയുടെ തലസ്ഥാനമായ ബാമാക്കോയില്‍ ഭീകരാക്രമണം. റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് ആക്രമണം നടന്നത്. മൂന്നുപേര്‍ കൊല്ലപ്പെട്ടു. രണ്ടു മാലി പൗരന്‍മാരും ഒരു ഫ്രഞ്ച് പൗരനുമാണ് കൊല്ലപ്പെട്ടത്. ഹോട്ടല്‍ ജീവനക്കാര്‍ അടക്കമുള്ള 170 പേരെ ഭീകരര്‍ ബന്ദികളാക്കി. 20 ഇന്ത്യക്കാര്‍ ഹോട്ടലിലുണ്ട്. ബന്ദികളില്‍ 140 പേര്‍ ഹോട്ടലിലെ അതിഥികളും 30 പേര്‍ സ്റ്റാഫുമാണ്. അതേസമയം ബന്ദികളാക്കപ്പെട്ടവരില്‍ 80 പേരെ രക്ഷപെടുത്തിയെന്നു മാലി സര്‍ക്കാര്‍ അറിക്കുന്നു. ഇതില്‍ മൂന്ന് യുഎന്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടും. ഇപ്പോഴും ബന്ദികളായി തുടരുന്നവരെ രക്ഷിക്കാന്‍ മാലി-ഫ്രഞ്ച് സംയുക്ത സൈനിക നീക്കം നടക്കുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല


രാവിലെ ഏഴുമണിയോടെ നയതന്ത്ര പ്രതിനിധികളുടെ വാഹനം എന്നു തെറ്റിധരിപ്പിച്ചാണ് അക്രമികള്‍ ഹോട്ടലിലേക്കു കടന്നത്. ഹോട്ടലില്‍ പ്രവേശിച്ച ഉടനെ ഇവര്‍ വെടിയുതിര്‍ക്കുന്നത് ആരംഭിച്ചു. അക്രമികള്‍ എത്ര പേര്‍ എന്നതില്‍ സ്ഥിരീകരണം ലഭ്യമല്ല. മാലിയില്‍ ശരിയത്ത് നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന തീവ്രനാദ ഗ്രൂപ്പായ അന്‍സാര്‍ അല്‍ ദീന്‍ ആണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കപ്പെടുന്നു. കഴിഞ്ഞ ഓഗസ്റ്റിലും ബാമാക്കോയിലെ ഒരു ഹോട്ടലില്‍ 13 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്നിരുന്നു. അതിനുശേഷം ഐക്രരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ സുരക്ഷാസേനയെ തലസ്ഥാനത്തു വിന്യസിച്ചിരുന്നു. മാലിയിലെ ഇസ്ലാമിക ബീകരത അവസാനിപ്പിക്കുന്നതില്‍ ഫ്രാന്‍സ് വിജയിച്ചെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദ് ഇന്നലെ പ്രസ്ഥാവിച്ചതിനു പിന്നാലെയാണ് ഭീകരാക്രമണം നടന്നത്.

Read More >>