വിമതനെ സഹായിച്ചവര്‍ പരാജയപ്പെടുത്തി ; എ ഗ്രൂപ്പിനെതിരെ രൂക്ഷ വിമര്‍ശവുമായി കെ. സുധാകരന്‍

കണ്ണൂര്‍ : കോണ്‍ഗ്രസ് വിമതന്‍ പി. കെ. രാഗേഷിനെ സഹായിച്ചവരാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫിനെ പരാജയപ്പെടുത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് കെ....

വിമതനെ സഹായിച്ചവര്‍ പരാജയപ്പെടുത്തി ; എ ഗ്രൂപ്പിനെതിരെ രൂക്ഷ വിമര്‍ശവുമായി കെ. സുധാകരന്‍

k sudhakaranകണ്ണൂര്‍ : കോണ്‍ഗ്രസ് വിമതന്‍ പി. കെ. രാഗേഷിനെ സഹായിച്ചവരാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫിനെ പരാജയപ്പെടുത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. രാഗേഷിനു പിന്നില്‍ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ ആരൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാം. കണ്ണൂരില്‍ യുഡിഎഫിന് മൂന്നു സീറ്റ് നഷ്ടമാക്കിയത് രാഗേഷാണ്. സുമ ബാലകൃഷ്ണനെ പരാജയപ്പെടുത്തിയതും മിനിറ്റിനു മിനിറ്റിനു പുതിയ ഉപാധികള്‍ വയ്ക്കുന്ന രാഗേഷിന്റെ നിലപാടാണ്. പുരയ്ക്കു ചാഞ്ഞ മരം വെട്ടുന്നതു സ്വാഭാവികമാണെന്നും സുധാകരന്‍.


കണ്ണൂരിലും പാര്‍ട്ടിയിലും നടന്ന സംഭവങ്ങളില്‍ സുധാകരന്‍ എ ഗ്രൂപ്പിനെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ തനിക്കൊരു സ്ഥാനവുമില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു പങ്കും വഹിച്ചിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വീഴ്ച്ചയുണ്ടായോ എന്നു പരിശോധിക്കുമെന്ന എം. എം. ഹസന്റെ പ്രസ്താവന ശരിയായില്ല. സംശയം ബാക്കിവയ്ക്കുന്ന ഈ പ്രസ്താവനയില്‍ അമര്‍ഷമുണ്ട്. ഇതിനെതിരെ നേതൃത്വത്തിനു പരാതി നല്‍കിയിട്ടുണ്ട്. പി. രാമകൃഷ്ണന്‍ തന്റെ വിശ്വാസ്യതയ്ക്കു പോറലേല്‍പ്പിച്ചു. രാമകൃഷ്ണനെ വിലയിരുത്തേണ്ടതും നേതൃത്വമാണ്. രാഗേഷിന് അമിതപ്രാധാന്യം നല്‍കിയതു മാധ്യമങ്ങളാണെന്നും സുധാകരന്‍.

Read More >>