വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന  സമത്വമുന്നേറ്റ യാത്ര നാളെ മുതല്‍

കാസര്‍കോഡ്:  എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റ യാത്രക്ക് നാളെ കാസര്‍ക്കോട്ട്  തുടക്കമാകും. ജാഥ...

വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന  സമത്വമുന്നേറ്റ യാത്ര നാളെ മുതല്‍vellappalli nadeshan

കാസര്‍കോഡ്:  എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റ യാത്രക്ക് നാളെ കാസര്‍ക്കോട്ട്  തുടക്കമാകും. ജാഥ ഐഎസ്ആര്‍ഒ  മുന്‍ ചെയര്‍മാന്‍  ജി. മാധവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.   നായാടി മുതല്‍ നമ്പൂതിരി വരെയുള്ള സമദായക്കാര്‍ ഒന്നിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന ജാഥയുടെ സമാപന സമ്മേളനത്തില്‍ എസ് എന്‍ ഡി പി നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനവും ഉണ്ടാകും.  എസ് എന്‍ ഡി പിയുണ്ടാക്കാന്‍ പോകുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആകും കേരളത്തില്‍ മൂന്നാം മുന്നണി സാധ്യമാകുക എന്ന് ബി ജെ പി നേതാക്കള്‍ ഇതിനോടം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.


കാല്‍ ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് ഉദ്ഘാടന പരിപാടി വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് എസ്എന്‍ഡിപിയുടെ നേതൃത്വം. എന്നാല്‍ വര്‍ഷങ്ങളായി ബിജെപി ഭരിക്കുന്ന പഞ്ചായത്തായ മധൂരില്‍ നിന്നാണ് ജാഥ ആരംഭിക്കുന്നത് എങ്കിലും ഉദ്ഘാടന പരിപാടിയിലേക്ക് ബിജെപിയുടെ നേതാക്കള്‍ക്ക് ക്ഷണമില്ല.

യോഗത്തിനും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ കുടുംബത്തിനും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെല്ലാം പ്രവര്‍ത്തകരുടെ ശക്തി കാട്ടി മറുപടി നല്‍കാനാണ് നീക്കം. ഒരു ശാഖയില്‍ നിന്നും പരമാവധി 150 പേരെ എങ്കിലും സമ്മേളന സ്ഥലത്ത് എത്തിക്കണമെന്നാണ് നിര്‍ദ്ദേശം. നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യത്തിനു ഇത് വരെ സുകുമാരന്‍ നായര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ദേയമാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം ബി ജെ പി യെയും എസ് എന്‍ ഡി പി യെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

അതേസമയം വെള്ളാപ്പള്ളി നടേശന്‍ നാളെ മുതല്‍ നടത്താനിരിക്കുന്ന സമത്വമുന്നേറ്റ യാത്രയെ തള്ളിപ്പറഞ്ഞ്  പുത്തൂരിലെ  ശാഖാ നേതൃത്വം രംഗത്ത് വന്നു. ആര്‍ ശങ്കറിന്റെ ജന്മ സ്ഥലമാണ് കൊല്ലം പുത്തൂരിലെ പങ്ങോട്ടുള്ള 586-ാം നമ്പര്‍ ശാഖ. വരും ദിവസങ്ങളില്‍ കൂടുതല്‍ ശാഖകള്‍ നേതൃത്വത്തിനെതിരെ രംഗത്ത് വരുമെന്നാണ് സൂചന.

Read More >>